സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, July 9, 2008

കേരള്‍സിന്റെ അവസാനപ്രതികരണം

കണ്ടെന്റു കട്ടതു നേരാണേ തങ്കമണീ,
നീയെന്നെ തല്ലല്ലെ കൊല്ലല്ലെ തങ്കമണീ,
കറികളുണ്ടാക്കുന്നാ കൈയ്യുകൊണ്ടീ,
കരണത്തടിയ്ക്കല്ലെയെന്നുടെ തങ്കമണീ....
കരിവാരമെന്നുള്ള പേരുപറഞ്ഞീ,
കേരള്‍സിന്‍ മാനേഴ്സു കളയല്ലെ നീ..
മെയിലയച്ചോനേം ഞങ്ങളു തട്ടി പെണ്ണേ,
മലയാളം സെക്ഷനും പൂട്ടി പെണ്ണേ,
ഇനിയെന്താണ് വേണ്ടേന്ന് പറഞ്ഞീടേണം,
വൈകാതെ കുറിയറായി എത്തിച്ചോളാം..

(കേരള്‍സിന്റെ അവസാനപ്രതികരണം കണ്ടപ്പോള്‍ ചുമ്മാ ഒരു സ്റ്റാറ്റസ്സ്
ഇട്ടാതാ.. ഇത് ഒരു പാരഡിയായി മത്രം കണ്ടാല്‍ മതി :)

No comments: