സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, April 29, 2009

കയറാം മറിയാം ചാടാം!

ബൂലോഗത്തിന്‍ ബ്ലോഗുകള്‍ തോറും
കയറാം മറിയാം ചാടാം...
കമന്റാന്‍ അനോണി ഓപ്ഷന്‍ നോക്കി
കമന്റുമടിച്ച് രസിയ്ക്കാം...
മായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും...
ബ്ലോഗ് പൂട്ടിയോര്‍ നിങ്ങളെന്നറിഞ്ഞാല്‍
തലയില്‍ മുണ്ടിട്ടോണ്ടോടും!

Tuesday, April 21, 2009

പാവം കുതിരകള്‍!

"മന്ത്രത്താല്‍ പായുന്ന കുതിരയെ..........."

"പായുന്ന യാഗാശ്വമീ ഞാന്‍......."

"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍?......."
(കുതിരയുണ്ടോ ഇതു വല്ലതും അറിയുന്നു??? പാവം കുതിരകള്‍!!!)

Monday, April 20, 2009

സ്നേഹിയ്ക്കയില്ല ഞാന്‍...

സ്നേഹിയ്ക്കയില്ല ഞാന്‍ ബ്ലോഗുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു വര്‍മ്മശാസ്ത്രത്തെയും...

( 7/9/08 ല്‍ പോസ്റ്റിയതാ... പുതിയ പരിസരമലിനീകരണം മൂലം ഒന്നൂടെ പോസ്റ്റുവാന്‍ തോന്നി.. )

Wednesday, April 15, 2009

വൃത്തഗവിദ (മാപ്പിളപ്പാട്ട്)

വൃത്തഗവീ..ദ ബേണം, ഗദ്യഗവീ..ദ ബേണം
അനോണി പൈങ്കിളിയ്ക്ക്.....
ബ്ലോഗിന്റെ പാ...രേ, അനോണീടെ കീ...പ്പേ....
നൈറ്റ് മേയറാണു നീ ഞമ്മക്ക്..... അയ്യോ
നൈറ്റ് മേയറാണു നീ ഞമ്മക്ക്..... (
വൃത്തഗവീ..ദ.....

അള്ളാണെ ഉമ്മാ പൊല്ലാപ്പ് ബേണ്ടാ...
കേസു ഞാന്‍ പിന്‌വലിയ്ക്കാം...
അതിനൊപ്പം കമന്റു നീ ‍- മാപ്പു
കമന്റായി തന്നാല്‍ ബ്ലോഗിംഗു പൊടി പൊടിയ്ക്കാം
അനോണി നിന്‍ ബ്ലോഗിംഗു പൊടി പൊടിയ്ക്കാം
ബ! ബ! ബ! ....... (വൃത്തഗവീ..ദ.....

ഫോണൊന്നു ബിളിച്ചു, ഓനങ്ങ് പ്യാടിച്ചൂ
ബൂലോഗ, സന്തോഷം പറപറന്നൂ...
അബുദാബിക്കാരന്‍, ഏതൊ ഗവിയുടെ ചാരന്‍
ബൂത്തീ...ലേയ്ക്കൊരുങ്ങിബരും.. ഫോണ്‍
ബൂത്തീ...ലേയ്ക്കൊരുങ്ങിബരും..
ഓ...ന്‍ ബിളിയ്ക്കുമ്പം, പറന്ന് ബരും.......
ഫോണും കഴിഞ്ഞവനുമായി സമ്പര്‍ക്കത്തിലിരിയ്ക്കുമ്പോ
ഉമ്മാനെ മറക്കരുതേ, അന്റെ വാപ്പാനേ മറക്കരുതേ..
ന്റെ നാടിനേം മറക്കരുതേ...
ബ! ബ! ബ! ....... (
വൃത്തഗവീ..ദ.....


Tuesday, April 14, 2009

അഴകിന്റെ തൂവല്‍

♫ ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ... ♫

(രാത്രിയില്‍, കോഴിയെ പിടിയ്ക്കാന്‍ നടക്കുന്ന ഒരു കുറുക്കന്റെ പാട്ടല്ലേ അത്?)


Friday, April 3, 2009

റിസെഷന്‍ കാലത്തെ ഗോമ്പറ്റീഷന്‍

ബ്ലോഗുമ്പോള്‍ കൂടെ ബ്ലോഗാന്‍ ആയിരം പേര്‍ വരും.....
പണിയുമ്പോള്‍ കൂടെ പണിയാന്‍ നിന്‍നിഴല്‍മാത്രം വരും...
നിന്‍നിഴല്‍മാത്രം വരും...

:)

Wednesday, April 1, 2009

അനോണിയാം പെണ്ണൊരുത്തീ...

നെറ്റില്‍ ലോ....ഗിന്നും ചെയ്ത്... അനോണിയാം പെണ്ണൊരുത്തീ..,
ദൂരേയേതോ രാജ്യത്തിരുന്ന് കുത്തിപ്പിടിച്ചങ്ങ് ചാറ്റാണേയ്...

ചാറ്റാണേയ്....... ചാറ്റാണേയ്.......ചാറ്റാണേയ്..... (കോറസ്)