സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, April 15, 2009

വൃത്തഗവിദ (മാപ്പിളപ്പാട്ട്)

വൃത്തഗവീ..ദ ബേണം, ഗദ്യഗവീ..ദ ബേണം
അനോണി പൈങ്കിളിയ്ക്ക്.....
ബ്ലോഗിന്റെ പാ...രേ, അനോണീടെ കീ...പ്പേ....
നൈറ്റ് മേയറാണു നീ ഞമ്മക്ക്..... അയ്യോ
നൈറ്റ് മേയറാണു നീ ഞമ്മക്ക്..... (
വൃത്തഗവീ..ദ.....

അള്ളാണെ ഉമ്മാ പൊല്ലാപ്പ് ബേണ്ടാ...
കേസു ഞാന്‍ പിന്‌വലിയ്ക്കാം...
അതിനൊപ്പം കമന്റു നീ ‍- മാപ്പു
കമന്റായി തന്നാല്‍ ബ്ലോഗിംഗു പൊടി പൊടിയ്ക്കാം
അനോണി നിന്‍ ബ്ലോഗിംഗു പൊടി പൊടിയ്ക്കാം
ബ! ബ! ബ! ....... (വൃത്തഗവീ..ദ.....

ഫോണൊന്നു ബിളിച്ചു, ഓനങ്ങ് പ്യാടിച്ചൂ
ബൂലോഗ, സന്തോഷം പറപറന്നൂ...
അബുദാബിക്കാരന്‍, ഏതൊ ഗവിയുടെ ചാരന്‍
ബൂത്തീ...ലേയ്ക്കൊരുങ്ങിബരും.. ഫോണ്‍
ബൂത്തീ...ലേയ്ക്കൊരുങ്ങിബരും..
ഓ...ന്‍ ബിളിയ്ക്കുമ്പം, പറന്ന് ബരും.......
ഫോണും കഴിഞ്ഞവനുമായി സമ്പര്‍ക്കത്തിലിരിയ്ക്കുമ്പോ
ഉമ്മാനെ മറക്കരുതേ, അന്റെ വാപ്പാനേ മറക്കരുതേ..
ന്റെ നാടിനേം മറക്കരുതേ...
ബ! ബ! ബ! ....... (
വൃത്തഗവീ..ദ.....


4 comments:

ശ്രീ said...

എന്തൊക്കെ കോലാഹലങ്ങളാ...

ഭൂലോകമായാലും ബൂലോകമായാലും മലയാളി മലയാളി തന്നെ, അല്ലേ?
:)

Kaithamullu said...

കൈപ്പ് പുരാണം മാപ്പിളപ്പാട്ട് ഹലഗലക്കി, സുമേഷേ!

അല്ലാ, ആ അബുദാബിക്കാരന്‍ പുയ്യാപ്ല ആരാ?

ശിശു said...

മാപ്പിളപ്പാട്ടിനുമുന്നെ മൈലാഞ്ചിയിടല്‍ ചടങ്ങില്ലെ സുമേ? മൈലാഞ്ചിപത്തല്‍ ഇങ്ങ് കേരളത്തില്‍ നിന്നായിക്കോട്ടെ ഇല്ലെ? ദുഫായിയില്‍ എല്ലാം കൊടുത്തുവിടണ്ടെ?
ഒന്നും കായ്ക്കുന്ന മരമില്ലല്ലൊ അവിടെ..

പാവപ്പെട്ടവൻ said...

ഭൂലോകമായാലും ബൂലോകമായാലും മലയാളി മലയാളി തന്നെ,അദന്നേ മാഷേ