സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, August 26, 2008

നിനക്കും ഒരു വാലുണ്ടെങ്കില്‍...

നിനക്കും ഒരു വാലുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിയ്ക്കും, നിന്നെ
എന്തു ഞാന്‍ വിളിയ്ക്കും..?
പുലിയെന്നോ എലിയെന്നോ അതോ
വെറും കൊരങ്ങച്ചാരെന്നോ...?

കാലനിനിയും വരും

കാലന്മാരിനിയും വരും,വീണ്ടും വീണ്ടും വരും..
പിന്നെയോരോരുത്തരുടേയും കൂമ്പിനിടി തരും..
താടിയിലും വയറിലും പുറത്തുമൊക്കെ മുഴവരും..
അപ്പോ ആരൊക്കെ വടിയാവൂന്ന് ആര്‍ക്കറിയാം?

Monday, August 25, 2008

പഴമൊഴി-lipstick

ചുണ്ടോളം വര്വൊ ചുണ്ടില്‍ തേച്ചത്?

ഒളിമ്പിക്സ് ക്വാലിഫികേഷന്‍

പാമ്പിനെ തിന്നിട്ടുണ്ടോ?
ഇല്ലേ...?
പാറ്റ? പല്ലി?
എലി? പട്ടിടെ ബ്രെയിന്‍?
വണ്ട്?
കുറഞ്ഞ പക്ഷം പഴുതാരയെങ്കിലും?
അതുമില്ലാ.....?
പിന്നെങ്ങനാഡാ നീയൊക്കെ ഒളിമ്പിക്സില്‍ ക്വാളിഫൈഡാവുന്നത്??
ച്ഛേ, ഷേം ഷേം, പപ്പി ഷേം...

Friday, August 22, 2008

ഭര്‍ത്താവ് നിങ്ങള്‍ മതി

ബ്ലോഗൊന്നില്ലെങ്കിലും കമന്റാറില്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി,
ദിനംമുഴുവന്‍ ബ്ലോഗുവാന്‍ തന്നാല്‍ മതി...

കെട്ടുന്ന കാലം

കണ്ണാളെ നീയെന്നെ കെട്ടുന്ന കാലം,
പ്രേമപോസ്റ്റുകള്‍ കൊണ്ടെന്നുമാറാട്ട്..
കണ്മണി നീയെന്നെ കെട്ടിയില്ലെങ്കില്‍,
അനോണിതെറികളിലാണെന്റെ നീരാട്ട്..
ഉ..ഉ..ഉഊ....ഉ..ഉ..ഉഊ...

Thursday, August 21, 2008

തിരനുരയും...

തെറിചൊരിയും... കുരുട്ടുബുദ്ധികള്‍...ചാറ്റിലുടനീളം....
വാക്കുകളോ, കോപമയം, വഞ്ചനാസ്നേഹമയം...

Wednesday, August 20, 2008

ഒളിമ്പിക്സിലിന്ന് ക്യാ ക്യാ ഹുവാ?

രുക്മിണീ..രുക്മിണീ..
ഒളിമ്പിക്സിലിന്ന് ക്യാ ക്യാ ഹുവാ?
ടി വി ലേയ്ക്ക് നോക്കൂ ത്സറാ...
നമ്മടെ ഗുസ്തിക്കാര് മറ്റുള്ളോരെ,
തല്ലിക്കൊല്ലാറാക്കിയെന്നൊ?..
ഹൊ ഹൊ ഹൊ..ഓ..
ഹൊ ഹൊ ഹൊ.

കുപ്പികളെ തേടി

കള്ളും വാളും കുഴച്ച്
ഷാപ്പിന്‍ പടിയ്ക്കല്‍ നിന്നാര്‍ത്തു...
കുപ്പികളെ തേടിവരുന്നോ-
രുള്ളുരുകും കാപ്പിലാനേ,
നീയെന്തേ വന്നില്ലാ
മൂവന്തി തീര്‍ന്നല്ലോ..


(പഴയ ഷാപ്പ് പോസ്റ്റുകളുടെ ഓര്‍മ്മയ്ക്ക്..)

Tuesday, August 12, 2008

ഊതിത്തളരേണ്ടാ..

ഊതണ്ടാ, ഊതണ്ടാ, ഊതിത്തളരേണ്ടാ..
കാമനേ നീയെന്നെ ഊതിടേണ്ടാ...
ഡീ ശോശന്നേ നീയെന്നെ ഊത്യോണ്ടിരുന്നാലോ,
ഓമനകവിളുകള്‍ ഹനുമാന്റെ പോലാകും...

Thursday, August 7, 2008

ഡീസെന്റ്

കിലുക്കാംപെട്ടി പെണ്‍കുട്ടീ,
മഷിത്തണ്ടില്‍ പോസ്റ്റ്..
ഉന്‍ പോസ്റ്റെല്ലാം പഠിച്ചാച്ച് -
നാന്‍ ഡീസെന്റാച്ച് !!!(ചേച്ച്യേയ്.. ക്ഷമിക്കണേയ്..)