സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Thursday, September 18, 2008

വിലക്കയറ്റം

ഏഴുകൊല്ലം മുന്‍പ് കല്യാണം കഴിയ്ക്കുമ്പോ, ഒരു ഡസന്‍ കുട്ട്യോള് വേണംന്നായിരുന്നു,

’മ്മ്ക്ക് ഈയൊന്നു പോരേ‘ന്നായിപ്പോള്‍...... !

പ്യാര്‍ !

ലോഗിന്‍ കര്‍തേ ഹീ
കുഛ് ദേര്‍ ഹോതേ ഹീ
ജി-മെയില്‍ സേ ഹേ
ഉസീ സേ പ്യാര്‍ ‍!!

Friday, September 12, 2008

കള്ളുകുടിയരാടും....

കള്ളുകുടിയരാടും ഒരു ലഹരിനുരഞ്ഞ തീരം..
വഴിയോരം ശണ്ഠമേളം തെറിക്കവിത പാടും നേരം
കാനയില്‍ കിടക്കും തനുവുറങ്ങുമീറന്‍ കാറ്റില്‍
ഇടങ്ങേറിന്‍ കുലമെന്നും ഈ റബ്ബര്‍ നിറഞ്ഞ നാട്..

തെയ് തെയ് തിത്തൈ താരാ, തെയ് തെയ്...
തെയ് തെയ് തിത്തൈ താരാ, തെയ് തെയ്...

വാര്‍ത്ത: ബിവറേജസ് കോര്‍പറേഷന്‍ വഴി മാത്രം കഴിഞ്ഞ ആറു ദിവസം കേരളം കുടിച്ചു തീര്‍ത്തത് 110.47 കോടിയുടെ മദ്യം. അതേ സമയം ഒാണസദ്യക്ക് അരിവാങ്ങാന്‍ ചിലവിട്ടത് ഏതാണ്ട് നൂറു കോടി മാത്രമെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്ക്.

Saturday, September 6, 2008

കണ്ണെടുത്താ കണ്ടൂടാ...

"യ്ക്കീ പെണ്ണുങ്ങളെ കണ്ണെടുത്താ കണ്ടൂടാ... "
(കണ്ണെടുത്ത് കളഞ്ഞാ, ഇയാള്‍ക്ക് മാത്രല്ല ആര്‍ക്കും ഒന്നും കാണാന്‍ പറ്റില്ല!)

അനുഭവിയ്ക്കുമെടാ... അനുഭവിയ്ക്കും!

"നീയൊക്കെ അനുഭവിയ്ക്കുമെടാ... അനുഭവിയ്ക്കും... "
(ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഓരോ നിമിഷവും നാം അനുഭവിച്ചുകൊണ്ടിരിയ്ക്കയല്ലെ? അനുഭവമാണ് ജീവിതം.. അതില്ലാത്തതോ മരണവും..)