സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Friday, October 24, 2008

നിന്‍ നിഴല്‍മാത്രം

കമന്റുമ്പോള്‍ കൂടെ കമന്റാന്‍, ആയിരംപേര്‍ വരും...
പോസ്റ്റുമ്പോള്‍ കൂടെ പോസ്റ്റാന്‍, നിന്‍നിഴല്‍മാത്രം വരും...
നിന്‍ നിഴല്‍മാത്രം വരും...

Tuesday, October 21, 2008

രാഗമോ രോഗമോ?

പെണ്ണും പെണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ....


ഇത് ഒരു രാഗമോ അതോ രോഗമോ?

Monday, October 13, 2008

പറയ്യോ?

പിന്നേയ്...
ഞാന്‍ ഒരു സ്വകാര്യം പറയാം...
ആരോടും പറയരുത്...
രഹസ്യമാക്കി വയ്ക്കണം..
പറയ്യോ?

Sunday, October 12, 2008

സുഖപ്രദം!

വിസിബിള്‍ മോഡ് ചാറ്റിംഗ് ശല്യമാണുണ്ണീ..
ഇന്‍വിസിബിള്‍ മോഡല്ലൊ സുഖപ്രദം!

Saturday, October 11, 2008

വള്ളിനിക്കറുമിട്ടു ബാല്യം

വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നൂ... റോഡില്‍,
വാളുവച്ചൂ ഞങ്ങളെന്നും കിടന്നുറങ്ങുന്നൂ....,
കള്ളു പേറിയ വയറു എന്നും ടാങ്കറാകുന്നൂ... വീട്ടില്‍,
ഉള്ളതൊക്കെ പെറുക്കിവിറ്റൂ വീണ്ടും തേവുന്നൂ....ജി മനു അച്ചായന്‍ (കല്ലുപെന്‍സില്‍) എന്നെ തല്ലാന്‍ വരുന്നേ.....

Friday, October 3, 2008

ബ്ലോഗര്‍ ബ്ലോഗര്‍ ബ്ലോഗെവിടേ?

ബ്ലോഗര്‍ ബ്ലോഗര്‍ ബ്ലോഗെവിടേ?
ബ്ലോഗിനകത്തൊരു പോസ്റ്റുണ്ടോ?
പോസ്റ്റിനു കമന്റുകള്‍ കിട്ടാഞ്ഞാല്‍
ബ്ലോഗര്‍ കിടന്നു കരയൂലേ...?(ഇല്യാ.. ഒരു കൊറവൂല്യാ...) :)