സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, February 25, 2009

ഓസ്കാര്‍ പൂക്കുട്ടീ..

ഓസ്കാര്‍ പൂക്കുട്ടീ.. ഡെയിലി ബ്ലോഗാമോ?
ബൂലോകത്തുള്ള ബ്ലോഗന്മാരോട് ...ഈ
ബൂലോകത്തു....ള്ള ബ്ലോഗന്മാരോട്...,
നിന്റെ ഉള്ളിലുള്ള മോഹമൊന്ന്..ബ്ലോഗാമോ നീ?


ഏക് നഹി ദോ..

(ജോഡ് ജോഡ് ജോഡിയാന്‍ ഏക് നഹി ദോ..)*
റഹ്‌മാന്‍ കേ ഹാഥ് ഓസ്കാര്‍ ഏക് നഹീ ദോ....


*ഫിലിം : ഗുരു (ഹിന്ദി), സംഗീതം : എ. ആര്‍. റഹ്‌മാന്‍

Tuesday, February 24, 2009

കൊങ്ക്രാറ്റ്സ്

കള്ളുനീര്‍തുള്ളിയേ സുബ്രനോടുപമിച്ച
ബാല..ഗോപാലനേ...അവിനന്ദനം..
നിനക്കവിനന്ദനം...അവിനന്ദനം.. 
അവിനന്ദനം.. .അവിനന്ദനം.. ..!


Sunday, February 15, 2009

പിശുക്ക്

എടീ ഭയങ്കരീ... പിങ്ക് ചഡ്ഡി രണ്ടെണ്ണം ഉണ്ടായിട്ടും ഒന്നാ മുതലിക്കിന് അയക്കാഞ്ഞതെന്തേ?
പെണ്ണുങ്ങളായാല്‍ ഇത്രെം പിശുക്ക് പാടില്ലാ ട്ടാ!!!

Wednesday, February 11, 2009

രാധയെ തേടീ...

ഒരു പിടി ഫ്ലവറുമായി സ്റ്റെപ്പുകള്‍ കയറി ഞാന്‍...
വരികയായ്.. രാധയെ തേടീ... 
എന്‍ വാലന്റൈന്‍ രാധയെ തേടീ...
(ഹാപ്പി വാലന്റൈന്‍സ് ഡേ, മംത്, ഇയര്‍... സെഞ്ച്വറി..)


Friday, February 6, 2009

ഡിസ്കഷണിച്ച് നുറുക്കികൊല്ലും...

ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ഡിങ്കോള്‍സിഫിക്കേഷന്‍സ്...
സരസ്വതിയുടെ നമ്പര്‍ ഓഫ് മുലകള്‍സ്...
രവിവര്‍മ്മയുടെ ബാലേ പോസ്റ്ററുകള്‍...

വച്ചേക്കില്ല ഒറ്റയെണ്ണത്തിനേയും...
ബ്ലോഗി ബ്ലോഗി ഡിസ്കഷണിച്ച് നുറുക്കികൊല്ലും... 
പാരതന്ത്ര്യം ബ്ലോഗികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം...

അല്ല പിന്നേ...

പോളക്കണ്ണ്

ഇന്നലെ ഒരു പോള കണ്ണടച്ചില്ലെന്ന്....
(പോളയ്ക്കെന്താ കണ്ണുണ്ടോ?)