സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, July 9, 2008

ജി-ടാക്ക് ശാന്ത!

ജി-റ്റാക്ക് വിന്‍ഡോയുടെ നീണ്ട അറ്റത്ത്, ഒന്നും ചെയ്യാനില്ലാതെ
ഐഡിലായിരിയ്ക്കുന്ന ചാറ്റുകാരെ ഞാന്‍ കണ്ടു... തലപൊക്കി കുശലം
ചോദിയ്ക്കാനവര്‍ മറന്നുപോയിരിയ്ക്കുന്നു... വരുന്ന വഴിയ്ക്ക് മറുമൊഴിയുടെ
നിലച്ച പ്രവാഹത്തില്‍ കവിതകളും ലേഖനങ്ങളുമായി ബ്ലോഗികള്‍
തിങ്ങിക്കൂടിയിരിയ്ക്കുന്നു.. തനിയ്ക്കു കമന്റു കിട്ടാത്തതിനു കാരണം
മറ്റവനാണെന്നു ധരിയ്ക്കുന്നവര്‍.. അന്യോന്യം പുലഭ്യം പറയുകയും
പുലയാട്ടുകയും ചെയ്യുന്നു, ചീത്തപറഞ്ഞ് ചുമയ്ക്കും. ചുമച്ച് ചീത്തപറയും.
ചുമയും ചീത്തയും തൊണ്ടയില്‍ കുരുങ്ങി വീര്‍പ്പുമുട്ടുമ്പോള്‍ തലയ്ക്കു
കൈയ്യുംകൊടുത്ത് നിലത്ത് കുത്തിയിരിയ്ക്കും.

(കടമ്മനിട്ടയുടെ വരികള്‍ ഉപയോഗിച്ചതിന് ആരും എന്നെ ഇടിയ്ക്കല്ലേ...എന്റെ
ഏറ്റവും പ്രിയപ്പെട്ട കവിയാണദ്ദേഹം)

No comments: