അനുവാദമില്ലാതെ ത്രെഡ്-മെയിലില്‍ വന്നു... ലെഫ്റ്റില്‍,
കുറിച്ചിട്ട ചാറ്റ് ലിസ്റ്റില്‍, നീയിടം പിടിച്ചു ... (അനുവാദ...
ഉണങ്ങിക്കിടക്കുമെന്‍ പോസ്റ്റിലെല്ലാം...
പൊട്ടിച്ചിരിസ്മൈലികള്‍ നീ നിറച്ചൂ... (അനുവാദ...
:)
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Sunday, June 21, 2009
Thursday, June 11, 2009
വര്‍മ്മാലയത്തിലെ കോഴിയും ഞാനും
പോകാലോ, പോകാലോ പിന്നെ
വര്‍മ്മ ബ്ലോഗില്‍ പോകാലോ!
വര്‍മ്മ ബ്ലോഗില്‍ പോയാ പിന്നെ
കുറുമ്പിപ്പെടയെ പിടിയ്ക്കാലോ!
കുറുമ്പിപ്പെടയെ പിടിച്ചാ പിന്നെ
ബൂലോഗര്‍ക്കിട്ടു താങ്ങാലോ!
ബൂലോഗര്‍ക്കിട്ടു താങ്ങ്യാ പിന്നെ
കമന്റുകളടിച്ച് രസിയ്ക്കാലോ!
കമന്റുകളടിച്ച് രസിച്ചാ പിന്നെ
ജോലിയില്‍ നിന്ന് തെറിയ്ക്കാലോ!
ജോലിയില്‍ നിന്ന് തെറിച്ചാ പിന്നെ
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്യാലോ!
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്താ പിന്നെ
പിന്നെ നാട്ടിലൊരു മീറ്റ് കൂടാലോ !
നാട്ടിലെ മീറ്റില്‍ കൂട്യാ പിന്നെ
ഫുള്‍ ബോട്ടില്‍സൊത്തിരി തീര്‍ക്കാലോ!
ഫുള്‍ബോട്ടില്‍സൊത്തിരി തീര്‍ത്താ പിന്നെ
മീറ്റിലെ തീറ്റകളെല്ലാം തീര്‍ക്കാലോ!
മീറ്റിലെ തീറ്റകളെല്ലാം തീര്‍ത്താ പിന്നെ
ബ്ലോഗരുമായ് ദോസ്തി കൂടാലോ!
ബ്ലോഗരുമായ് ദോസ്തി കൂട്യാ പിന്നെ
ഗള്‍ഫിലൊരു ജ്വാലി ച്വായിക്കാലോ !
ഗള്‍ഫിലൊരു ജ്വാലി കിട്ട്യാ പിന്നെ
യു എ ഇ മീറ്റിലും വീട്ടിലും പോവാലോ!
ബ്ലോഗരുടെ വീട്ടില്‍ പോയാ പിന്നെ
വീക്കെന്റ് ‘ഖുശി’യായ് തീര്‍ക്കാലോ !
വീക്കെന്റ് ‘ഖുശി’യായ് തീര്‍ത്താ പിന്നെ
വീണ്ടും വര്‍മ്മ ബ്ലോഗില്‍ കേറാലോ !!!
വര്‍മ്മ ബ്ലോഗില്‍ പോകാലോ!
വര്‍മ്മ ബ്ലോഗില്‍ പോയാ പിന്നെ
കുറുമ്പിപ്പെടയെ പിടിയ്ക്കാലോ!
കുറുമ്പിപ്പെടയെ പിടിച്ചാ പിന്നെ
ബൂലോഗര്‍ക്കിട്ടു താങ്ങാലോ!
ബൂലോഗര്‍ക്കിട്ടു താങ്ങ്യാ പിന്നെ
കമന്റുകളടിച്ച് രസിയ്ക്കാലോ!
കമന്റുകളടിച്ച് രസിച്ചാ പിന്നെ
ജോലിയില്‍ നിന്ന് തെറിയ്ക്കാലോ!
ജോലിയില്‍ നിന്ന് തെറിച്ചാ പിന്നെ
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്യാലോ!
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്താ പിന്നെ
പിന്നെ നാട്ടിലൊരു മീറ്റ് കൂടാലോ !
നാട്ടിലെ മീറ്റില്‍ കൂട്യാ പിന്നെ
ഫുള്‍ ബോട്ടില്‍സൊത്തിരി തീര്‍ക്കാലോ!
ഫുള്‍ബോട്ടില്‍സൊത്തിരി തീര്‍ത്താ പിന്നെ
മീറ്റിലെ തീറ്റകളെല്ലാം തീര്‍ക്കാലോ!
മീറ്റിലെ തീറ്റകളെല്ലാം തീര്‍ത്താ പിന്നെ
ബ്ലോഗരുമായ് ദോസ്തി കൂടാലോ!
ബ്ലോഗരുമായ് ദോസ്തി കൂട്യാ പിന്നെ
ഗള്‍ഫിലൊരു ജ്വാലി ച്വായിക്കാലോ !
ഗള്‍ഫിലൊരു ജ്വാലി കിട്ട്യാ പിന്നെ
യു എ ഇ മീറ്റിലും വീട്ടിലും പോവാലോ!
ബ്ലോഗരുടെ വീട്ടില്‍ പോയാ പിന്നെ
വീക്കെന്റ് ‘ഖുശി’യായ് തീര്‍ക്കാലോ !
വീക്കെന്റ് ‘ഖുശി’യായ് തീര്‍ത്താ പിന്നെ
വീണ്ടും വര്‍മ്മ ബ്ലോഗില്‍ കേറാലോ !!!
Tuesday, June 2, 2009
Sunday, May 31, 2009
കണ്മണീ...
കണ്മണീ നമ്മള്‍ ചാറ്റുന്ന കാലം...
സ്മൈലിമുഖങ്ങള്‍ കൊണ്ടാറാട്ട്...
കണ്ണാളെ നീയെന്നെ ബ്ലോക്കുന്ന കാലം...
കണ്ണീരിലാണെന്റെ നീരാട്ട്.. (2)
ഹു..ഉ..ഊ.. ഹു..ഉ..ഊ..

kanmani | Online recorder
സ്മൈലിമുഖങ്ങള്‍ കൊണ്ടാറാട്ട്...
കണ്ണാളെ നീയെന്നെ ബ്ലോക്കുന്ന കാലം...
കണ്ണീരിലാണെന്റെ നീരാട്ട്.. (2)
ഹു..ഉ..ഊ.. ഹു..ഉ..ഊ..
kanmani | Online recorder
Saturday, May 23, 2009
'ഇസ്മായിലി' നല്‍കൂലേ...?
പലവട്ടം കാത്തിരുന്നു ഞാന്‍ പോസ്റ്റിന്റെ അടിവാരത്തില്‍
ഒരുവാക്കും കമന്റാതെ നീ പോയില്ലേയ്....?
ബ്ലോഗുന്ന പെണ്ണല്ലേ...വിളിയ്ക്കുന്നു ഞാന്‍ നിന്നേ
പൊന്‍താമരവിരിയും പോലൊരു 'ഇസ്മായിലി' നല്‍കൂലേ...?
:)

palavattom kaathirunnu... | Upload Music
ഒരുവാക്കും കമന്റാതെ നീ പോയില്ലേയ്....?
ബ്ലോഗുന്ന പെണ്ണല്ലേ...വിളിയ്ക്കുന്നു ഞാന്‍ നിന്നേ
പൊന്‍താമരവിരിയും പോലൊരു 'ഇസ്മായിലി' നല്‍കൂലേ...?
:)
palavattom kaathirunnu... | Upload Music
Wednesday, May 20, 2009
ബാള്‍പേപ്പര്‍
തൊട്ടടുത്തിരിയ്ക്കുന്ന ബംഗാളി ചോദിയ്ക്കാ, എന്റെ കൈയ്യില്‍ "നല്ല ബാള്‍പേപ്പറുണ്ടോ..." ന്ന്... അവനെന്ത് പൊതിയാനാവോ?
:P
(വ എന്ന അക്ഷരത്തെ ബ എന്നുച്ചരിയ്ക്കുന്ന ലവനെയൊക്കെ ഞാന്‍... ശ്ശോ!)
:P
(വ എന്ന അക്ഷരത്തെ ബ എന്നുച്ചരിയ്ക്കുന്ന ലവനെയൊക്കെ ഞാന്‍... ശ്ശോ!)
Saturday, May 16, 2009
പെട്ടി പൊട്ടി, കിട്ടീല്ല....
കൊണ്ടൂ കൊണ്ടൂ കണ്ടില്ല... പെട്ടി പൊട്ടി, കിട്ടീല്ല.... (2)
അച്ചുമാമന്റെ, പുഞ്ചിരിയില്‍, പിണറായിക്ക് സങ്കേടം... (2)
ഓരോ ബാലറ്റും തുറക്കുമ്പോള്‍ ആയിരം പേക്കോലം,
ആ സങ്കടത്തിന്‍, ആഴത്തില്‍, ഞാന്‍ പാവം പിണറായീ...
തലക്ക് കൈയ്യ്, കൊടുത്തിരുന്നു, ഒന്നും മിണ്ടീ മിണ്ടീലാ.... (കൊണ്ടൂ...)
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാര്‍ന്നെന്നോ...
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാര്‍ന്നെന്നോ... (2)
കേരളത്തില്‍ ജയിക്കേണം, കേന്ദ്രത്തില്‍ പോകേണം
മായയേം കൂട്ടേണം, മ-അദനിയേം കൂട്ടേണം...
ആണവം ചവിട്ടിക്കൂട്ടേണം....
പി. ബി. യുടെ താളത്തിന്, എല്ലാരെന്നും തുള്ളേണം.... (കൊണ്ടൂ...)
ഏതെല്ലാം ഏതെല്ലാം ആശകളാര്‍ന്നെന്നോ...
ഏതെല്ലാം ഏതെല്ലാം പൂങ്കനവാര്‍ന്നെന്നോ (2)
കണ്ണൂരില്‍ ജയിയ്ക്കേണം, പൊന്നാനീലും കിട്ടേണം...
മത്താപ്പൂ കത്തേണം, ല..ലാ ലം പാടേണം....
പിന്നെയും കോടികള്‍ വാങ്ങേണം...
ഓന്റെ കൈയ്യില്‍ *മുന്തിരിയായ് **അവനെത്തും നാളേതോ...? (കൊണ്ടൂ...)
* മുന്തിരി = കിട്ടുമ്പോള്‍ മധുരവും കിട്ടാത്തപ്പോള്‍ പുളിയ്ക്കുന്നതുമായത്
** അവന്‍ = അധികാരം

Wednesday, May 13, 2009
തള്ളേ, പിന്‌വിളി വിളിയ്ക്കാതെ...
ഇരുളുവാനൊന്നര നാഴികേയുള്ളൂ...
കരിങ്കുയില്‍ കൂട്ടിലേക്കണഞ്ഞേയുള്ളൂ...
ഇഡ്ഡലിയ്ക്ക് മാവ് അരച്ച് വച്ച്..
ഫില്‍റ്ററിലേയ്ക്ക് വെള്ളം ഒഴിച്ച് വച്ച്...
വിഭവം കൊണ്ടൊരാ കലവറ നിറച്ച്..
അടുക്കളവാതിലൊന്നാഞ്ഞടച്ച്...
താളത്തില്‍ മൂന്ന് സ്റ്റെപ്പ് വച്ച്...
വലംകൈയ്യു കൊണ്ടാ ടി വി വച്ചേ...
തള്ളേ, പിന്‌വിളി വിളിയ്ക്കാതെ...
കലപിലകൊണ്ടെന്റെ സീരിയല്‍ മുടക്കാതെ...
കതകൊന്ന് ചാരി തിരിച്ചു പോക..
കര്‍ട്ടണും കൂടെയൊന്നിട്ടേച്ച് പോക.....!
ഇത് നുമ്മക്ക് വേണ്ടി ചുള്ളിച്ചേട്ടന്‍ പാടിയതും കൂടൊന്ന് കേട്ടിട്ട് പോ മക്കളേ...

Thalle, pinvili vilikaathe | Upload Music

Monday, May 11, 2009
വേര്‍ഡ്പ്രസ്സ് ശരണം ഗഛാമീ...
സനോണീയായങ്ങനെ ജനിച്ചൂ ബ്ലോഗറില്‍...
ബൂലോഗവാതിലിന്‍ നടുവില്‍ ഞാന്‍..
ഇന്നീ നരകത്തില്‍ നിന്നെന്നെ കരകയറ്റീടണേ
വേര്‍ഡ്പ്രസ്സില്‍ വാഴും ശിവശംഭോ....
(ബ്ലോഗേര്‍സ് കൂട്ടത്തോടെ വേര്‍ഡ്പ്രസിലേക്ക് മാറുന്നെന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നു.. അതിനുമാത്രം പന്നിപ്പനി ബ്ലോഗറില്‍ ഉണ്ടോ അണ്ണാ?)

Sunday, May 10, 2009
ചാറ്റിന്‍പഴുതിലൂടെന്മുന്നില്‍....
ചാറ്റിന്‍പഴുതിലൂടെന്മുന്നില്‍ സ്മൈലികള്‍
വാരിവിതറും ത്രേസ്യാമയെ...പ്പോല്‍...
അതിനീളമെന്‍ ചാറ്റ് ലിസ്റ്റില്‍ നിന്‍..
അതിഭീകര പ്രൊഫൈല്‍ ചിത്രം കണ്ടൂ... (അതിഭീകര...)
വാരിവിതറും ത്രേസ്യാമയെ...പ്പോല്‍...
അതിനീളമെന്‍ ചാറ്റ് ലിസ്റ്റില്‍ നിന്‍..
അതിഭീകര പ്രൊഫൈല്‍ ചിത്രം കണ്ടൂ... (അതിഭീകര...)
Sunday, May 3, 2009
ചന്ദ്രയാനമ്മാവന്‍
ചന്ദ്രയാനമ്മാവാ, അമ്പിളികുഴികളിലെന്തൊണ്ട്?
വട്ടം കറങ്ങാണൊ മാനത്തെ കൊമ്പന്റെ ചുറ്റുമിന്ന്?
ചന്ദ്രവിശേഷവുമായ് അമ്മാവന്‍ താഴോട്ട് പോരാമോ?
പാവങ്ങളാണേലും, ഞങ്ങള് മേലേയ്ക്കയച്ചതല്ലേ?
വട്ടം കറങ്ങാണൊ മാനത്തെ കൊമ്പന്റെ ചുറ്റുമിന്ന്?
ചന്ദ്രവിശേഷവുമായ് അമ്മാവന്‍ താഴോട്ട് പോരാമോ?
പാവങ്ങളാണേലും, ഞങ്ങള് മേലേയ്ക്കയച്ചതല്ലേ?
Friday, May 1, 2009
ഉണ്ണാ.. ഉറങ്ങാ...
ഉണ്ണാ.. ഉറങ്ങാ... ഉത്തരം കണ്ടുപിടിയ്ക്കാ....
ഏയ് ഗോംബറ്റീഷനും കീമ്പറ്റീഷനൊന്നുമല്ലെന്ന്... ജീവിതം ഒരു സമസ്യയാണെന്നും അതിനര്‍ത്ഥം കണ്ടുപിടിയ്ക്കാണെന്നുമൊക്കെയാ ഞാനുദ്ദേശിച്ചേന്ന് പറഞ്ഞാ ന്ത്യേയ് പുളിയ്ക്കോ?
ഏയ് ഗോംബറ്റീഷനും കീമ്പറ്റീഷനൊന്നുമല്ലെന്ന്... ജീവിതം ഒരു സമസ്യയാണെന്നും അതിനര്‍ത്ഥം കണ്ടുപിടിയ്ക്കാണെന്നുമൊക്കെയാ ഞാനുദ്ദേശിച്ചേന്ന് പറഞ്ഞാ ന്ത്യേയ് പുളിയ്ക്കോ?
Wednesday, April 29, 2009
കയറാം മറിയാം ചാടാം!
ബൂലോഗത്തിന്‍ ബ്ലോഗുകള്‍ തോറും
കയറാം മറിയാം ചാടാം...
കമന്റാന്‍ അനോണി ഓപ്ഷന്‍ നോക്കി
കമന്റുമടിച്ച് രസിയ്ക്കാം...
മായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും...
ബ്ലോഗ് പൂട്ടിയോര്‍ നിങ്ങളെന്നറിഞ്ഞാല്‍
തലയില്‍ മുണ്ടിട്ടോണ്ടോടും!
കയറാം മറിയാം ചാടാം...
കമന്റാന്‍ അനോണി ഓപ്ഷന്‍ നോക്കി
കമന്റുമടിച്ച് രസിയ്ക്കാം...
മായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും...
ബ്ലോഗ് പൂട്ടിയോര്‍ നിങ്ങളെന്നറിഞ്ഞാല്‍
തലയില്‍ മുണ്ടിട്ടോണ്ടോടും!
Tuesday, April 21, 2009
പാവം കുതിരകള്‍!
"മന്ത്രത്താല്‍ പായുന്ന കുതിരയെ..........."
"പായുന്ന യാഗാശ്വമീ ഞാന്‍......."
"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍?......."
(കുതിരയുണ്ടോ ഇതു വല്ലതും അറിയുന്നു??? പാവം കുതിരകള്‍!!!)
"പായുന്ന യാഗാശ്വമീ ഞാന്‍......."
"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍?......."
(കുതിരയുണ്ടോ ഇതു വല്ലതും അറിയുന്നു??? പാവം കുതിരകള്‍!!!)
Monday, April 20, 2009
സ്നേഹിയ്ക്കയില്ല ഞാന്‍...
സ്നേഹിയ്ക്കയില്ല ഞാന്‍ ബ്ലോഗുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു വര്‍മ്മശാസ്ത്രത്തെയും...
( 7/9/08 ല്‍ പോസ്റ്റിയതാ... പുതിയ പരിസരമലിനീകരണം മൂലം ഒന്നൂടെ പോസ്റ്റുവാന്‍ തോന്നി.. )
സ്നേഹിച്ചിടാത്തൊരു വര്‍മ്മശാസ്ത്രത്തെയും...
( 7/9/08 ല്‍ പോസ്റ്റിയതാ... പുതിയ പരിസരമലിനീകരണം മൂലം ഒന്നൂടെ പോസ്റ്റുവാന്‍ തോന്നി.. )
Wednesday, April 15, 2009
വൃത്തഗവിദ (മാപ്പിളപ്പാട്ട്)
വൃത്തഗവീ..ദ ബേണം, ഗദ്യഗവീ..ദ ബേണം
അനോണി പൈങ്കിളിയ്ക്ക്.....
ബ്ലോഗിന്റെ പാ...രേ, അനോണീടെ കീ...പ്പേ....
നൈറ്റ് മേയറാണു നീ ഞമ്മക്ക്..... അയ്യോ
നൈറ്റ് മേയറാണു നീ ഞമ്മക്ക്..... (വൃത്തഗവീ..ദ.....
അള്ളാണെ ഉമ്മാ പൊല്ലാപ്പ് ബേണ്ടാ...
കേസു ഞാന്‍ പിന്‌വലിയ്ക്കാം...
അതിനൊപ്പം കമന്റു നീ - മാപ്പു
കമന്റായി തന്നാല്‍ ബ്ലോഗിംഗു പൊടി പൊടിയ്ക്കാം
അനോണി നിന്‍ ബ്ലോഗിംഗു പൊടി പൊടിയ്ക്കാം
ബ! ബ! ബ! ....... (വൃത്തഗവീ..ദ.....
ഫോണൊന്നു ബിളിച്ചു, ഓനങ്ങ് പ്യാടിച്ചൂ
ബൂലോഗ, സന്തോഷം പറപറന്നൂ...
അബുദാബിക്കാരന്‍, ഏതൊ ഗവിയുടെ ചാരന്‍
ബൂത്തീ...ലേയ്ക്കൊരുങ്ങിബരും.. ഫോണ്‍
ബൂത്തീ...ലേയ്ക്കൊരുങ്ങിബരും..
ഓ...ന്‍ ബിളിയ്ക്കുമ്പം, പറന്ന് ബരും.......
ഫോണും കഴിഞ്ഞവനുമായി സമ്പര്‍ക്കത്തിലിരിയ്ക്കുമ്പോ
ഉമ്മാനെ മറക്കരുതേ, അന്റെ വാപ്പാനേ മറക്കരുതേ..
അന്റെ നാടിനേം മറക്കരുതേ...

Tuesday, April 14, 2009
അഴകിന്റെ തൂവല്‍
♫ ♫ ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ... ♫
(രാത്രിയില്‍, കോഴിയെ പിടിയ്ക്കാന്‍ നടക്കുന്ന ഒരു കുറുക്കന്റെ പാട്ടല്ലേ അത്?)
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ... ♫
(രാത്രിയില്‍, കോഴിയെ പിടിയ്ക്കാന്‍ നടക്കുന്ന ഒരു കുറുക്കന്റെ പാട്ടല്ലേ അത്?)
Friday, April 3, 2009
റിസെഷന്‍ കാലത്തെ ഗോമ്പറ്റീഷന്‍
ബ്ലോഗുമ്പോള്‍ കൂടെ ബ്ലോഗാന്‍ ആയിരം പേര്‍ വരും.....
പണിയുമ്പോള്‍ കൂടെ പണിയാന്‍ നിന്‍നിഴല്‍മാത്രം വരും...
നിന്‍നിഴല്‍മാത്രം വരും...
:)
പണിയുമ്പോള്‍ കൂടെ പണിയാന്‍ നിന്‍നിഴല്‍മാത്രം വരും...
നിന്‍നിഴല്‍മാത്രം വരും...
:)
Wednesday, April 1, 2009
അനോണിയാം പെണ്ണൊരുത്തീ...
നെറ്റില്‍ ലോ....ഗിന്നും ചെയ്ത്... അനോണിയാം പെണ്ണൊരുത്തീ..,
ദൂരേയേതോ രാജ്യത്തിരുന്ന് കുത്തിപ്പിടിച്ചങ്ങ് ചാറ്റാണേയ്...
ചാറ്റാണേയ്....... ചാറ്റാണേയ്.......ചാറ്റാണേയ്..... (കോറസ്)
ദൂരേയേതോ രാജ്യത്തിരുന്ന് കുത്തിപ്പിടിച്ചങ്ങ് ചാറ്റാണേയ്...
ചാറ്റാണേയ്....... ചാറ്റാണേയ്.......ചാറ്റാണേയ്..... (കോറസ്)
Friday, March 6, 2009
കള്‍പ്രിറ്റ്!
കലമാന്റെ മിഴിയുള്ള കളീതത്തമ്മാ...
(ആരായിരിയ്ക്കും കള്‍പ്രിറ്റ്? തന്ത കലമാനോ? തള്ള തത്തമ്മയോ? അതോ രണ്ടുപേരുമോ?)
(ആരായിരിയ്ക്കും കള്‍പ്രിറ്റ്? തന്ത കലമാനോ? തള്ള തത്തമ്മയോ? അതോ രണ്ടുപേരുമോ?)
Subscribe to:
Posts (Atom)