സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Thursday, June 11, 2009

വര്‍മ്മാലയത്തിലെ കോഴിയും ഞാനും

പോകാലോ, പോകാലോ പിന്നെ
വര്‍മ്മ ബ്ലോഗില്‍ പോകാലോ!
വര്‍മ്മ ബ്ലോഗില്‍ പോയാ പിന്നെ
കുറുമ്പിപ്പെടയെ പിടിയ്ക്കാലോ!
കുറുമ്പിപ്പെടയെ പിടിച്ചാ
പിന്നെ
ബൂലോഗര്‍ക്കിട്ടു താങ്ങാലോ!
ബൂലോഗര്‍ക്കിട്ടു താങ്ങ്യാ
പിന്നെ
കമന്റുകളടിച്ച് രസിയ്ക്കാലോ!
കമന്റുകളടിച്ച് രസിച്ചാ
പിന്നെ
ജോലിയില്‍ നിന്ന് തെറിയ്ക്കാലോ!
ജോലിയില്‍ നിന്ന് തെറിച്ചാ
പിന്നെ
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്യാലോ!
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്താ
പിന്നെ
പിന്നെ നാട്ടിലൊരു മീറ്റ് കൂടാലോ !

നാട്ടിലെ മീറ്റില്‍ കൂട്യാ പിന്നെ
ഫുള്‍ ബോട്ടില്‍സൊത്തിരി തീര്‍ക്കാലോ!
ഫുള്‍ബോട്ടില്‍സൊത്തിരി തീര്‍ത്താ പിന്നെ
മീറ്റിലെ തീറ്റകളെല്ലാം തീര്‍ക്കാലോ!
മീറ്റിലെ തീറ്റകളെല്ലാം തീര്‍ത്താ പിന്നെ
ബ്ലോഗരുമായ് ദോസ്തി കൂടാലോ!
ബ്ലോഗരുമായ് ദോസ്തി കൂട്യാ പിന്നെ
ഗള്‍ഫിലൊരു ജ്വാലി ച്വായിക്കാലോ !
ഗള്‍ഫിലൊരു ജ്വാലി കിട്ട്യാ പിന്നെ
യു എ ഇ മീറ്റിലും വീട്ടിലും പോവാലോ!
ബ്ലോഗരുടെ വീട്ടില്‍ പോയാ പിന്നെ
വീക്കെന്റ് ‘ഖുശി’യായ് തീര്‍ക്കാലോ !
വീക്കെന്റ് ‘ഖുശി’യായ് തീര്‍ത്താ പിന്നെ
വീണ്ടും വര്‍മ്മ ബ്ലോഗില്‍ കേറാലോ !!!

10 comments:

അഗ്രജന്‍ said...

:)
എല്ലാ രണ്ടാമത്തെ വരിയിലും ‘പിന്നെ’ യുടെ ഒരു കുറവുണ്ട്...

അഗ്രജന്‍ said...

ആഹാ... എന്തൊരനുസരണ :)

Alsu .... said...

അഗ്രജനൊട്‌ ഞാന്‍ യോജികുന്നു..."പിന്നെ" നല്ല rhyming:)

അനില്‍@ബ്ലോഗ് said...

:)

::സിയ↔Ziya said...

ഏതാണീ വര്‍മ്മ?
എന്തിനാണീ കര്‍മ്മം?
എന്താണിതിന്റെ മര്‍മ്മം?
അവിടെയുണ്ടോ നര്‍മ്മം?
പോയാലുരിയുമോ ചര്‍മ്മം?

kichu said...

നല്ല മനപ്പായസം..

ഇഷ്ടം പോലെ കുടിക്കൂ.. ചിലവില്ലാലോ

:)

kaithamullu : കൈതമുള്ള് said...

പോകാലോ പോകാലോ......പിന്നെ?

എന്തൊരു കര്‍മ്മം, സിയേ...

krish | കൃഷ് said...

:)

hAnLLaLaTh said...

:)

Aneesa said...

ഇതാണോ പരിപാടി?