നെറ്റില്‍ ലോ....ഗിന്നും ചെയ്ത്... അനോണിയാം പെണ്ണൊരുത്തീ..,
ദൂരേയേതോ രാജ്യത്തിരുന്ന് കുത്തിപ്പിടിച്ചങ്ങ് ചാറ്റാണേയ്...
ചാറ്റാണേയ്....... ചാറ്റാണേയ്.......ചാറ്റാണേയ്..... (കോറസ്)
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Wednesday, April 1, 2009
Friday, March 6, 2009
കള്‍പ്രിറ്റ്!
കലമാന്റെ മിഴിയുള്ള കളീതത്തമ്മാ...
(ആരായിരിയ്ക്കും കള്‍പ്രിറ്റ്? തന്ത കലമാനോ? തള്ള തത്തമ്മയോ? അതോ രണ്ടുപേരുമോ?)
(ആരായിരിയ്ക്കും കള്‍പ്രിറ്റ്? തന്ത കലമാനോ? തള്ള തത്തമ്മയോ? അതോ രണ്ടുപേരുമോ?)
Wednesday, March 4, 2009
ചവറുവീണ മണ്ണിലൂടെ...
ചവറുവീണ മണ്ണിലൂടിഴഞ്ഞുപോകും ചേരകള്‍
ചേമ്പിലയില്‍ തുളുമ്പിനില്‍ക്കും തുള്ളികള്‍ പൊഴിയ്ക്കവേ..
വത്സലേടെ പശുക്കളാ കെട്ടിയിട്ട കുറ്റിയില്‍
വട്ടം വട്ടം നടന്നുകൊണ്ട് വെള്ളം കിട്ടാതമറണ്...
വത്സലേ... വത്സലേ... പൊന്നുമോളേ, വത്സലേ...
ചേമ്പിലയില്‍ തുളുമ്പിനില്‍ക്കും തുള്ളികള്‍ പൊഴിയ്ക്കവേ..
വത്സലേടെ പശുക്കളാ കെട്ടിയിട്ട കുറ്റിയില്‍
വട്ടം വട്ടം നടന്നുകൊണ്ട് വെള്ളം കിട്ടാതമറണ്...
വത്സലേ... വത്സലേ... പൊന്നുമോളേ, വത്സലേ...
Tuesday, March 3, 2009
കോഴിമയാര്‍ന്നോള്‍
കോഴീ കോഴിമയാര്‍ന്നോളേ-
യെന്‍ കോഴിണി നീയാണല്ലോ!
തടിച്ചുകൊഴുത്ത നിന്‍തനു തിന്നാന്‍
കടിച്ചുവലിച്ചു രസിയ്ക്കാന്‍..
കത്തും മോഹമെരിയ്ക്കുന്നേ,
കൂട്ടിലേയ്ക്കണയു നീ പെടയേ...!
യെന്‍ കോഴിണി നീയാണല്ലോ!
തടിച്ചുകൊഴുത്ത നിന്‍തനു തിന്നാന്‍
കടിച്ചുവലിച്ചു രസിയ്ക്കാന്‍..
കത്തും മോഹമെരിയ്ക്കുന്നേ,
കൂട്ടിലേയ്ക്കണയു നീ പെടയേ...!
Wednesday, February 25, 2009
ഓസ്കാര്‍ പൂക്കുട്ടീ..
ഓസ്കാര്‍ പൂക്കുട്ടീ.. ഡെയിലി ബ്ലോഗാമോ?
ബൂലോകത്തുള്ള ബ്ലോഗന്മാരോട് ...ഈ
ബൂലോകത്തു....ള്ള ബ്ലോഗന്മാരോട്...,
നിന്റെ ഉള്ളിലുള്ള മോഹമൊന്ന്..ബ്ലോഗാമോ നീ?
ബൂലോകത്തുള്ള ബ്ലോഗന്മാരോട് ...ഈ
ബൂലോകത്തു....ള്ള ബ്ലോഗന്മാരോട്...,
നിന്റെ ഉള്ളിലുള്ള മോഹമൊന്ന്..ബ്ലോഗാമോ നീ?
ഏക് നഹി ദോ..
(ജോഡ് ജോഡ് ജോഡിയാന്‍ ഏക് നഹി ദോ..)*
റഹ്‌മാന്‍ കേ ഹാഥ് ഓസ്കാര്‍ ഏക് നഹീ ദോ....
*ഫിലിം : ഗുരു (ഹിന്ദി), സംഗീതം : എ. ആര്‍. റഹ്‌മാന്‍
റഹ്‌മാന്‍ കേ ഹാഥ് ഓസ്കാര്‍ ഏക് നഹീ ദോ....
*ഫിലിം : ഗുരു (ഹിന്ദി), സംഗീതം : എ. ആര്‍. റഹ്‌മാന്‍
Tuesday, February 24, 2009
കൊങ്ക്രാറ്റ്സ്
കള്ളുനീര്‍തുള്ളിയേ സുബ്രനോടുപമിച്ച
ബാല..ഗോപാലനേ...അവിനന്ദനം..
നിനക്കവിനന്ദനം...അവിനന്ദനം..
അവിനന്ദനം.. .അവിനന്ദനം.. ..!
ബാല..ഗോപാലനേ...അവിനന്ദനം..
നിനക്കവിനന്ദനം...അവിനന്ദനം..
അവിനന്ദനം.. .അവിനന്ദനം.. ..!
Sunday, February 15, 2009
പിശുക്ക്
എടീ ഭയങ്കരീ... പിങ്ക് ചഡ്ഡി രണ്ടെണ്ണം ഉണ്ടായിട്ടും ഒന്നാ മുതലിക്കിന് അയക്കാഞ്ഞതെന്തേ?
പെണ്ണുങ്ങളായാല്‍ ഇത്രെം പിശുക്ക് പാടില്ലാ ട്ടാ!!!
പെണ്ണുങ്ങളായാല്‍ ഇത്രെം പിശുക്ക് പാടില്ലാ ട്ടാ!!!
Wednesday, February 11, 2009
രാധയെ തേടീ...
ഒരു പിടി ഫ്ലവറുമായി സ്റ്റെപ്പുകള്‍ കയറി ഞാന്‍...
വരികയായ്.. രാധയെ തേടീ...
എന്‍ വാലന്റൈന്‍ രാധയെ തേടീ...
(ഹാപ്പി വാലന്റൈന്‍സ് ഡേ, മംത്, ഇയര്‍... സെഞ്ച്വറി..)
വരികയായ്.. രാധയെ തേടീ...
എന്‍ വാലന്റൈന്‍ രാധയെ തേടീ...
(ഹാപ്പി വാലന്റൈന്‍സ് ഡേ, മംത്, ഇയര്‍... സെഞ്ച്വറി..)
Friday, February 6, 2009
ഡിസ്കഷണിച്ച് നുറുക്കികൊല്ലും...
ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ഡിങ്കോള്‍സിഫിക്കേഷന്‍സ്...
സരസ്വതിയുടെ നമ്പര്‍ ഓഫ് മുലകള്‍സ്...
രവിവര്‍മ്മയുടെ ബാലേ പോസ്റ്ററുകള്‍...
വച്ചേക്കില്ല ഒറ്റയെണ്ണത്തിനേയും...
ബ്ലോഗി ബ്ലോഗി ഡിസ്കഷണിച്ച് നുറുക്കികൊല്ലും...
പാരതന്ത്ര്യം ബ്ലോഗികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം...
അല്ല പിന്നേ...

Thursday, January 29, 2009
മാമരം കോച്ചും തണുപ്പത്ത്...
മാമരം കോച്ചും തണുപ്പത്ത്...
താഴിട്ടടച്ചൊരു മുറിയ്ക്കകത്ത് ..
മൂടിപ്പുതച്ചങ്ങു ചാറ്റും മാത്തൂ..
ചാറ്റുന്നതെന്തെന്നു പറഞ്ഞാട്ടേ...!
താഴിട്ടടച്ചൊരു മുറിയ്ക്കകത്ത് ..
മൂടിപ്പുതച്ചങ്ങു ചാറ്റും മാത്തൂ..
ചാറ്റുന്നതെന്തെന്നു പറഞ്ഞാട്ടേ...!
Tuesday, January 13, 2009
നേരമ്പോക്ക്
മലര്‍ന്ന് ചെരിഞ്ഞ് കമന്നുറങ്ങാന്‍ പറ്റാത്ത കാലങ്ങളീ...ല്‍..
പിറകീലെ കതകില്‍മുട്ടീ... ഞാനാ, പുഷ്പേടെ വീട്ടില്‍....ആ...
പുഷ്പേടെ വീട്ടില്‍... ആ...ആ..ആ....
(ചുമ്മാ ഒരു നേരമ്പോക്കിനാ, തെറ്റിദ്ധരിയ്ക്കരുത്...)
പിറകീലെ കതകില്‍മുട്ടീ... ഞാനാ, പുഷ്പേടെ വീട്ടില്‍....ആ...
പുഷ്പേടെ വീട്ടില്‍... ആ...ആ..ആ....
(ചുമ്മാ ഒരു നേരമ്പോക്കിനാ, തെറ്റിദ്ധരിയ്ക്കരുത്...)
Friday, January 9, 2009
കരുക്കള്‍!
മമ്മത്തിസാറോരു ബ്ലോഗ് ചമച്ചൂ
മൂസ, കാസിം, ദാസന്‍ കമന്റടിച്ചൂ...
ചെമപ്പും വളിപ്പും നിറങ്ങള്‍ ചാര്‍ത്തി
ഒരു ബ്ലോഗര്‍* (അതിനിടയില്‍) കളിയ്ക്കുന്നൂ..
കമന്റാരോ മോഡറേറ്റ് ചെയ്യുന്നൂ...
ചിരിച്ചും കരഞ്ഞും ആ ബ്ലോഗില്‍ കമന്റും
വിഡ്ഡികളീ നമ്മളല്ലേ... കാണികള്‍, വിഡ്ഡികള്‍ നമ്മളല്ലേ?
(മമ്മത്തിയുടേ ബ്ലോഗുമായുള്ള ചില സിമിലാരിറ്റീസ് ഒഴിവാക്കാന്‍ ഒരു വെറ്റിറന്‍ ബ്ലോഗര്‍ സ്വന്തം ബ്ലോഗിന്റെ ടെമ്പ്ലേറ്റും നിറങ്ങളും മാറ്റിയെന്ന് വാര്‍ത്താ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു! )
* പേരു ഞാന്‍ പറയൂലാ...

Wednesday, January 7, 2009
സത്യം!
വെറുമൊരു ഫ്രോഡാകും രാമലിംഗ രാജൂനേ,
"സത്യ"ത്തിലാരും* തിരിച്ചറിഞ്ഞില്ലാ....!!!
*Satyam Computers
(ജനുവരി ഏഴിനു പബ്ലീഷ് ചെയ്ത ഈ പോസ്റ്റ് അതേപടി, ഒന്‍പതാം തീയതിയിലെ കേരളകൌമുദി യില്‍ ആദ്യപേജിലെ പോക്കറ്റ് കാര്‍ട്ടൂണായി വന്നു എന്ന വാര്‍ത്ത ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.. എന്റെ പോസ്റ്റ് ഐഡിയ കട്ടതാവുമോ? ബൂലോക അലിഖിത നിയമം അനുസരിച്ച് ഞാനും കരിവാരം ആചരിയ്ക്കണോ? അതോ ഇനി ചിലപ്പോ, ആ കാര്‍ട്ടൂണിസ്റ്റിന്റെ ബുദ്ധിയിലും ചിലപ്പോ യാദൃശ്ചികമായി ഉണ്ടായ ഐഡിയ ആയിരിയ്ക്കുമോ? ഓ.. പിന്നേ.. തേങ്ങക്കൊല.. എന്തു തന്നെ ആയാലും വേണ്ടില്ല, എന്റെ ഐഡിയ കട്ടു എന്നു വിശ്വസിയ്ക്കാനാണെനിയ്ക്കിഷ്ടം.. അതാ അതിന്റെ ഒരു സുഖം, അല്ലേ? )

Monday, January 5, 2009
ബ്ലോഗാനുണ്ടോ താന്‍?
ബ്ലോഗുകളില്‍ തട്ടണ് മുട്ടണ്...
മമ്മൂത്തിയ്ക്കും ഒപ്പം മുട്ടണ്...
ബ്ലോഗാനുണ്ടോ താന്‍?
ബൂലോകമെന്നു വിളിയ്ക്കണ, ലോകത്തേയ്ക്ക്
ബ്ലോഗാനുണ്ടോ താന്‍???
മമ്മൂത്തിയ്ക്കും ഒപ്പം മുട്ടണ്...
ബ്ലോഗാനുണ്ടോ താന്‍?
ബൂലോകമെന്നു വിളിയ്ക്കണ, ലോകത്തേയ്ക്ക്
ബ്ലോഗാനുണ്ടോ താന്‍???
Sunday, January 4, 2009
ബ്ലോഗ് തുടങ്ങേട്ടാ....
ലാലേട്ടാ, വേഗം ബ്ലോഗ് തുടങ്ങേട്ടാ...
മമ്മൂത്തീ ഒന്നാന്തീ തുടങ്ങീ..ട്ടാ...
നമുക്കോനേ കടത്തീവെട്ടാം ട്ടാ
നേരം കളയാ-തുടന്‍ തുടങ്ങൂ..ട്ടാ
ഷക്കീല തുടങ്ങ്യാ, കാര്യം പോക്കാ ട്ടാ..
കമന്റാനാള്‍ക്ക് കൂലി കൊടുകാം ട്ടാ,
എന്നു പിന്നെ പറഞ്ഞാ കാര്യമില്ലാ ട്ടാ...
ടഡഡ ടഡാം ടാട്ടാ.. ടഡട ടഡാ...
:)
മമ്മൂത്തീ ഒന്നാന്തീ തുടങ്ങീ..ട്ടാ...
നമുക്കോനേ കടത്തീവെട്ടാം ട്ടാ
നേരം കളയാ-തുടന്‍ തുടങ്ങൂ..ട്ടാ
ഷക്കീല തുടങ്ങ്യാ, കാര്യം പോക്കാ ട്ടാ..
കമന്റാനാള്‍ക്ക് കൂലി കൊടുകാം ട്ടാ,
എന്നു പിന്നെ പറഞ്ഞാ കാര്യമില്ലാ ട്ടാ...
ടഡഡ ടഡാം ടാട്ടാ.. ടഡട ടഡാ...
:)
രണ്ടുനാലുദിനം കൊണ്ടൊരുത്തനേ...
രണ്ടുനാലുദിനം കൊണ്ടൊരുത്തനേ...
ബ്ലോഗറാക്കി മാറ്റുന്നതും ഭവാന്‍..
മലയാളി മനസ്സിലേറിയ മന്നനേ....
ബ്ലോഗിംഗ് പഠിപ്പിച്ചതും ഭവാന്‍....
ഇകൊണോമിക്സില്‍ ബിരുദമുള്ളോനേ....
ബ്ലോഗിലെന്നും പോസ്റ്റുന്നതും ഭവാന്‍ !!!!!!
ബ്ലോഗറാക്കി മാറ്റുന്നതും ഭവാന്‍..
മലയാളി മനസ്സിലേറിയ മന്നനേ....
ബ്ലോഗിംഗ് പഠിപ്പിച്ചതും ഭവാന്‍....
ഇകൊണോമിക്സില്‍ ബിരുദമുള്ളോനേ....
ബ്ലോഗിലെന്നും പോസ്റ്റുന്നതും ഭവാന്‍ !!!!!!
Saturday, January 3, 2009
പൈങ്കിളി...
കോണാട്ട് പ്ലേസിലെ ഫ്ലാറ്റിലുറങ്ങണ
മാത്യൂ സാറേ പോകൂ .. മാത്യൂ സാറേ പോകൂ...
നേരം വെളുത്തതറിഞ്ഞില്ലേ... ഇനി..
ചാണം പെറുക്കാന്‍ പോകൂ.. ചാണം പെറുക്കാന്‍ പോകൂ..
സണ്‌ഡേ പെറുക്കാറില്ലെന്നോ?....
മറ്റൊരു ബ്ലോഗര്‍ പറഞ്ഞല്ലോ... !
ദില്ലീലെ മൊത്തമാ ചാണകം പെറുക്കുവാന്‍...
താമസമെന്തിനീ, മാത്യൂസേ, പൈങ്കിളീ.. ?

Subscribe to:
Posts (Atom)