കണ്മണീ നമ്മള് ചാറ്റുന്ന കാലം...
സ്മൈലിമുഖങ്ങള് കൊണ്ടാറാട്ട്...
കണ്ണാളെ നീയെന്നെ ബ്ലോക്കുന്ന കാലം...
കണ്ണീരിലാണെന്റെ നീരാട്ട്.. (2)
ഹു..ഉ..ഊ.. ഹു..ഉ..ഊ..
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Sunday, May 31, 2009
Saturday, May 23, 2009
'ഇസ്മായിലി' നല്‍കൂലേ...?
പലവട്ടം കാത്തിരുന്നു ഞാന്‍ പോസ്റ്റിന്റെ അടിവാരത്തില്‍
ഒരുവാക്കും കമന്റാതെ നീ പോയില്ലേയ്....?
ബ്ലോഗുന്ന പെണ്ണല്ലേ...വിളിയ്ക്കുന്നു ഞാന്‍ നിന്നേ
പൊന്താമരവിരിയും പോലൊരു 'ഇസ്മായിലി' നല്‍കൂലേ...?
:)

ഒരുവാക്കും കമന്റാതെ നീ പോയില്ലേയ്....?
ബ്ലോഗുന്ന പെണ്ണല്ലേ...വിളിയ്ക്കുന്നു ഞാന്‍ നിന്നേ
പൊന്താമരവിരിയും പോലൊരു 'ഇസ്മായിലി' നല്‍കൂലേ...?
:)

Wednesday, May 20, 2009
ബാള്പേപ്പര്
തൊട്ടടുത്തിരിയ്ക്കുന്ന ബംഗാളി ചോദിയ്ക്കാ, എന്റെ കൈയ്യില്‍ "നല്ല ബാള്പേപ്പറുണ്ടോ..." ന്ന്... അവനെന്ത് പൊതിയാനാവോ?
:P
(വ എന്ന അക്ഷരത്തെ ബ എന്നുച്ചരിയ്ക്കുന്ന ലവനെയൊക്കെ ഞാന്‍... ശ്ശോ!)
:P
(വ എന്ന അക്ഷരത്തെ ബ എന്നുച്ചരിയ്ക്കുന്ന ലവനെയൊക്കെ ഞാന്‍... ശ്ശോ!)
Saturday, May 16, 2009
പെട്ടി പൊട്ടി, കിട്ടീല്ല....
കൊണ്ടൂ കൊണ്ടൂ കണ്ടില്ല... പെട്ടി പൊട്ടി, കിട്ടീല്ല.... (2)
അച്ചുമാമന്റെ, പുഞ്ചിരിയില്‍, പിണറായിക്ക് സങ്കേടം... (2)
ഓരോ ബാലറ്റും തുറക്കുമ്പോള്‍ ആയിരം പേക്കോലം,
ആ സങ്കടത്തിന്, ആഴത്തില്‍, ഞാന്‍ പാവം പിണറായീ...
തലക്ക് കൈയ്യ്, കൊടുത്തിരുന്നു, ഒന്നും മിണ്ടീ മിണ്ടീലാ.... (കൊണ്ടൂ...)
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാര്ന്നെന്നോ...
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാര്ന്നെന്നോ... (2)
കേരളത്തില്‍ ജയിക്കേണം, കേന്ദ്രത്തില്‍ പോകേണം
മായയേം കൂട്ടേണം, മ-അദനിയേം കൂട്ടേണം...
ആണവം ചവിട്ടിക്കൂട്ടേണം....
പി. ബി. യുടെ താളത്തിന്, എല്ലാരെന്നും തുള്ളേണം.... (കൊണ്ടൂ...)
ഏതെല്ലാം ഏതെല്ലാം ആശകളാര്ന്നെന്നോ...
ഏതെല്ലാം ഏതെല്ലാം പൂങ്കനവാര്ന്നെന്നോ (2)
കണ്ണൂരില്‍ ജയിയ്ക്കേണം, പൊന്നാനീലും കിട്ടേണം...
മത്താപ്പൂ കത്തേണം, ല..ലാ ലം പാടേണം....
പിന്നെയും കോടികള്‍ വാങ്ങേണം...
ഓന്റെ കൈയ്യില്‍ *മുന്തിരിയായ് **അവനെത്തും നാളേതോ...? (കൊണ്ടൂ...)
* മുന്തിരി = കിട്ടുമ്പോള്‍ മധുരവും കിട്ടാത്തപ്പോള്‍ പുളിയ്ക്കുന്നതുമായത്
** അവന് = അധികാരം

Wednesday, May 13, 2009
തള്ളേ, പിന്‍വിളി വിളിയ്ക്കാതെ...
ഇരുളുവാനൊന്നര നാഴികേയുള്ളൂ...
കരിങ്കുയില് കൂട്ടിലേക്കണഞ്ഞേയുള്ളൂ...
ഇഡ്ഡലിയ്ക്ക് മാവ് അരച്ച് വച്ച്..
ഫില്റ്ററിലേയ്ക്ക് വെള്ളം ഒഴിച്ച് വച്ച്...
വിഭവം കൊണ്ടൊരാ കലവറ നിറച്ച്..
അടുക്കളവാതിലൊന്നാഞ്ഞടച്ച്...
താളത്തില്‍ മൂന്ന് സ്റ്റെപ്പ് വച്ച്...
വലംകൈയ്യു കൊണ്ടാ ടി വി വച്ചേ...
തള്ളേ, പിന്‍വിളി വിളിയ്ക്കാതെ...
കലപിലകൊണ്ടെന്റെ സീരിയല്‍ മുടക്കാതെ...
കതകൊന്ന് ചാരി തിരിച്ചു പോക..
കര്‍ട്ടണും കൂടെയൊന്നിട്ടേച്ച് പോക.....!
ഇത് നുമ്മക്ക് വേണ്ടി ചുള്ളിച്ചേട്ടന് പാടിയതും കൂടൊന്ന് കേട്ടിട്ട് പോ മക്കളേ...

Monday, May 11, 2009
വേര്‍ഡ്പ്രസ്സ് ശരണം ഗഛാമീ...
സനോണീയായങ്ങനെ ജനിച്ചൂ ബ്ലോഗറില്‍...
ബൂലോഗവാതിലിന് നടുവില്‍ ഞാന്‍..
ഇന്നീ നരകത്തില്‍ നിന്നെന്നെ കരകയറ്റീടണേ
വേര്‍ഡ്പ്രസ്സില്‍ വാഴും ശിവശംഭോ....
(ബ്ലോഗേര്‍സ് കൂട്ടത്തോടെ വേര്‍ഡ്പ്രസിലേക്ക് മാറുന്നെന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നു.. അതിനുമാത്രം പന്നിപ്പനി ബ്ലോഗറില്‍ ഉണ്ടോ അണ്ണാ?)

Sunday, May 10, 2009
ചാറ്റിന്പഴുതിലൂടെന്മുന്നില്....
ചാറ്റിന്പഴുതിലൂടെന്മുന്നില് സ്മൈലികള്
വാരിവിതറും ത്രേസ്യാമയെ...പ്പോല്‍...
അതിനീളമെന് ചാറ്റ് ലിസ്റ്റില്‍ നിന്..
അതിഭീകര പ്രൊഫൈല്‍ ചിത്രം കണ്ടൂ... (അതിഭീകര...)
വാരിവിതറും ത്രേസ്യാമയെ...പ്പോല്‍...
അതിനീളമെന് ചാറ്റ് ലിസ്റ്റില്‍ നിന്..
അതിഭീകര പ്രൊഫൈല്‍ ചിത്രം കണ്ടൂ... (അതിഭീകര...)
Sunday, May 3, 2009
ചന്ദ്രയാനമ്മാവന്
ചന്ദ്രയാനമ്മാവാ, അമ്പിളികുഴികളിലെന്തൊണ്ട്?
വട്ടം കറങ്ങാണൊ മാനത്തെ കൊമ്പന്റെ ചുറ്റുമിന്ന്?
ചന്ദ്രവിശേഷവുമായ് അമ്മാവന് താഴോട്ട് പോരാമോ?
പാവങ്ങളാണേലും, ഞങ്ങള്‍ മേലേയ്ക്കയച്ചതല്ലേ?
വട്ടം കറങ്ങാണൊ മാനത്തെ കൊമ്പന്റെ ചുറ്റുമിന്ന്?
ചന്ദ്രവിശേഷവുമായ് അമ്മാവന് താഴോട്ട് പോരാമോ?
പാവങ്ങളാണേലും, ഞങ്ങള്‍ മേലേയ്ക്കയച്ചതല്ലേ?
Friday, May 1, 2009
ഉണ്ണാ.. ഉറങ്ങാ...
ഉണ്ണാ.. ഉറങ്ങാ... ഉത്തരം കണ്ടുപിടിയ്ക്കാ....
ഏയ് ഗോംബറ്റീഷനും കീമ്പറ്റീഷനൊന്നുമല്ലെന്ന്... ജീവിതം ഒരു സമസ്യയാണെന്നും അതിനര്‍ത്ഥം കണ്ടുപിടിയ്ക്കാണെന്നുമൊക്കെയാ ഞാനുദ്ദേശിച്ചേന്ന് പറഞ്ഞാ ന്ത്യേയ് പുളിയ്ക്കോ?
ഏയ് ഗോംബറ്റീഷനും കീമ്പറ്റീഷനൊന്നുമല്ലെന്ന്... ജീവിതം ഒരു സമസ്യയാണെന്നും അതിനര്‍ത്ഥം കണ്ടുപിടിയ്ക്കാണെന്നുമൊക്കെയാ ഞാനുദ്ദേശിച്ചേന്ന് പറഞ്ഞാ ന്ത്യേയ് പുളിയ്ക്കോ?
Subscribe to:
Posts (Atom)