സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, March 3, 2009

കോഴിമയാര്‍ന്നോള്‍

കോഴീ കോഴിമയാര്‍ന്നോളേ-
യെന്‍ കോഴിണി നീയാണല്ലോ!
തടിച്ചുകൊഴുത്ത നിന്‍തനു തിന്നാന്‍
കടിച്ചുവലിച്ചു രസിയ്ക്കാന്‍..
കത്തും മോഹമെരിയ്ക്കുന്നേ,
കൂട്ടിലേയ്ക്കണയു നീ പെടയേ...!



9 comments:

അഗ്രജന്‍ said...

നൂറാം പോസ്റ്റിന് അഭിനന്ദങ്ങള്, ആശംസകൾ... :)


ബ്ലോഗിലെ ഷാഹിദ് അഫ്രീദി :)

Kaithamullu said...

നൂറായി...
എന്നിട്ടും കോഴിമയാര്‍ന്നോളെ കാണുമ്പോള്‍ ചികഞ്ഞുയരുന്ന ത്വര.....

ഉം...നടക്കട്ടേ,
അല്ല, ഓടട്ടെ ഡബിളിലേക്ക്!

ശ്രീ said...

100 ആശംസകള്‍!

ശിശു said...

മലയാളിബ്ലോഗേഴ്സിനെ നിരന്തരം ചിന്തിപ്പിക്കുകയും തലതല്ലി ചിരിപ്പിക്കുകയും (കണ്ണുനീര്‍ വന്നിട്ട് സഹിക്കില്ല!!)ചെയ്തുകൊണ്ടിരിക്കുന്ന ഈ ബ്ലോഗിലെ “തല്ലിപ്പൊളി”പോസ്റ്റുകള്‍ 100 എണ്ണം കഴിഞ്ഞുവെന്നൊ?വിശ്വസിക്കുവാന്‍ കഴിയുന്നില്ല.. കഴിയുമെങ്കില്‍ ഒരു ബുക്കിറക്കാന്‍ ശ്രമിക്കൂ.. 10 കോപ്പി ഞാനെടുത്തോളാം..

ഓഫ്:)സാമ്പത്തിക മാന്ദ്യമാണെങ്കിലും നമുക്കിതൊന്നു അടിച്ചുപൊളിക്കണ്ടെ?,ആഘോഷം എവിടെവച്ചാണെന്നറിയിക്കണെ.. ക്ഷണക്കത്തിനായി കാത്തിരിക്കുന്നു.

അഗ്രജന്‍ said...

ഹോ... എനിക്കു ടൈപ്പാനാവാതെ പോയ കമന്റാണല്ലോ ശിശുവേ ആദ്യത്തെ ആ പാരഗ്രാഫ് :))

അതിനൊരു 10 പോയിന്റ് :)

ശിശു said...

അഗ്രജന്‍ മാഷെ:) ഞാന്‍ എല്ലാം കവറുചെയ്തില്ലല്ലൊ? ഇനിയും പറയാന്‍ ബാക്കിയുണ്ട്..അതൊക്കെ ഒന്ന് വാഴ്ത്തിപ്പാടൂ..
സുമയൊന്നു കോരിത്തരിക്കട്ടെ!

:: VM :: said...

100 പോസ്റ്റാ(യ)യില്ലേ

ഇന്യെങ്കിലും ഒന്നു നിര്‍ത്തുമെന്നു കരുതുന്നു ;;)

സുല്‍ |Sul said...

ഇതൊക്കെ മത്യേടാ.
നിര്‍ത്താറായില്ലേ ശവീ.
83+17 ഉം നൂറേയ്യ്.
-സുല്‍

ശ്രീലാല്‍ said...

കോഴിമ .... ഗ്‌ര്‍.. ഗ്‌ര്‍ .. എന്നെയങ്ങ് കൊല്ല്.. :)