സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, January 31, 2010

വെയ് രാജാ വെയ്...

5001, 2001, 1001 എന്നീ റേറ്റില്‍ 3 പോട്ടങ്ങള്‍ വാങ്ങാന്‍ ഒരു പാര്‍ട്ടി
തയ്യാറായിട്ടുണ്ട്.. (കൂടുതല്‍ പണം വേണമെന്നുള്ളവര്‍ ദയവായി വേറേ വഴി
നോക്കുക) വില്‍ക്കാന്‍ താല്പര്യപ്പെടുന്നവര്‍ അവരവരുടെ ജനനസമയം,
ജാതകനക്ഷത്രം, ചൊവ്വാദോഷമുണ്ടോ ഇല്ലയോ എന്നു തുടങ്ങുന്ന
വില്‍പ്പന-ബ്ലോഗില്‍ കാണുന്ന 4 പേജില്‍ കുറയാത്ത ടെണ്ടര്‍ ഫോം
വള്ളിപുള്ളി വിടാതെ സമര്‍പ്പിച്ചാല്‍ രണ്ടു മാസത്തിനു ശേഷം നിങ്ങളുടെ
പോട്ടം വാങ്ങാന്‍ കൊള്ളാമോ ഇല്ലയോ എന്ന് അറിയിക്കുന്നതാണ്...

3 comments:

തണല്‍ said...

ഒന്നും പിടികിട്ടിയില്ല......

PRADEEPSZ said...

ന്താണ് തല്ലിപ്പൊളി...ആകെ ഗണ്‍ഫ്യൂഷനായല്ലൊ

[ nardnahc hsemus ] said...

ശ്ശോ.. അപ്പൊ നിങ്ങളൊന്നും അറീഞ്ഞില്ലേ?
ബൂലോഗത്ത് ഒരു പോട്ടം മത്സരം നടക്കുന്നു... ലിങ്ക് ഞാന്‍ തരൂല്ല... അതിലെ നിയമങ്ങള്‍ ഞാനൊന്ന് ചുരുക്കിപ്പറഞ്ഞെന്നേയുള്ളൂ...

ക്ഷമീ..