സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, December 22, 2009

ഒളി-സേവാ-ദള്‍

ഉടുതുണിയുരിഞ്ഞിട്ടും പാര്‍ട്ടിയില്‍ വാഴും
ലുണ്ണിത്താന്‍ കുടുങ്ങീ മഞ്ചേരിയില്‍...
കണ്ണിലുണ്ണിത്താന്‍ ഒതുങ്ങീ മഞ്ചേരിയില്‍... (ഉടുതുണിയുരിഞ്ഞിട്ടും....)

ചുറ്റിനും വീടുണ്ട്, ജയലക്ഷ്മിയകത്തുണ്ട്
രാത്രിയില്‍ പോകാറുണ്ടിവിടെ....
ചിത്തത്തിലോര്‍ത്തു രസിക്കുന്നു കാമമോഹനാ
നിത്യവും നിന്റെ ഈ “രോഗം“ .... (ഉടുതുണിയുരിഞ്ഞിട്ടും....)

മുരളിയുമച്ഛനും ചേച്ചിയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേന്‍... (ഉടുതുണിയുരിഞ്ഞിട്ടും....)

രാത്രിയിലുള്ളൊരി "മോഹന"ലീലകള്‍
പൊതുജനങ്ങള്‍ക്കെല്ലാമറിഞ്ഞീടാം
മഞ്ചേരിയും ബംഗാലൂരും
വിലാസനര്‍ത്തനരംഗങ്ങള്‍
ഉള്ളിലുണരും ശ്രംഗാരത്തിന്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഭാഷണതാണ്ഡവമാടാത്ത നേരത്ത്
ശൃംഗാരകേളികളാടുന്നു...

കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
ഭാര്യേം മക്കളുമറിയാതെ ആ മങ്കയ്ക്ക്
ഒളിസേവ ചെയ്യുന്നു ലുണ്ണിത്താന്‍ (ഉടുതുണിയുരിഞ്ഞിട്ടും....)


(കാര്യങ്ങളുടെ കിടപ്പ് വിശദമായി മനസ്സിലാകാന്‍ ഇവിടെ ഞെക്കുക)

7 comments:

sivaprasad said...

anna anna kollam kalakkan

ശ്രീ said...

ഹ ഹ ഹ.

ഇതു കൊണ്ടൊന്നും ഇവന്മാര്‍ പഠിയ്ക്കില്ല സുമേഷേട്ടാ

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ബേബിച്ചായൻ കേൾക്കണ്ട..അടുത്ത അദ്ധ്യയനവർഷം ഇതു പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും...

:)

കവിത തകർപ്പൻ

jayanEvoor said...

കലികാലം!
ശംഭുവേ കൈ തൊഴുന്നേന്‍!

ഹംസ said...

ഹ ഹ ഹ

ചിരിക്കാതെ വയ്യ….

ഇതാണ് ശരിക്കും കവിത

Unknown said...

നന്നായിട്ടുണ്ട്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നായി കേട്ടോ . ഈ വിഷയത്തില്‍ എന്റെ പോസ്റ്റും ഒന്ന് സന്ദര്‍ശിക്കുക ലിങ്ക് താഴെ ..
http://www.shaisma.co.cc/2009/12/blog-post_22.html