സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Thursday, January 21, 2010

ഏനൊരു ചൊപ്പനം കണ്ടേ...

ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
അഗ്രജനടിച്ചു നാലു കാലീലായേന്നേയ്...
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
കൈപ്പള്ളി പോട്ടം കൊണ്ട് പൊറുതി മുട്ട്യേന്നേയ്....
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
വിശാലമനസ്കനൊരു 'ബുക്കര്‍' അടിച്ചെന്നേയ്....
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
കുറുമാന്‍, കുപ്പി കണ്ടപ്പോ പ്യാടിച്ച് പോയെന്നേയ്...

(ശരിയ്ക്കും കണ്ടതാ...)

Monday, January 4, 2010

കൈയ്യിലിരുപ്പ്!

എന്റെ പോസ്റ്റ് നിന്റെക്കാളും നല്ലതല്ലേ ബ്ലോഗര്‍ച്ചെക്കാ... 
എന്നിട്ടെന്തേ, എന്റെ പോസ്റ്റില്‍ കമന്റാനായ് വന്നില്ലാരും   :(  



(കൈയ്യിലിരുപ്പ്.. ല്ലാണ്ടെന്താ?)

Tuesday, December 22, 2009

ഒളി-സേവാ-ദള്‍

ഉടുതുണിയുരിഞ്ഞിട്ടും പാര്‍ട്ടിയില്‍ വാഴും
ലുണ്ണിത്താന്‍ കുടുങ്ങീ മഞ്ചേരിയില്‍...
കണ്ണിലുണ്ണിത്താന്‍ ഒതുങ്ങീ മഞ്ചേരിയില്‍... (ഉടുതുണിയുരിഞ്ഞിട്ടും....)

ചുറ്റിനും വീടുണ്ട്, ജയലക്ഷ്മിയകത്തുണ്ട്
രാത്രിയില്‍ പോകാറുണ്ടിവിടെ....
ചിത്തത്തിലോര്‍ത്തു രസിക്കുന്നു കാമമോഹനാ
നിത്യവും നിന്റെ ഈ “രോഗം“ .... (ഉടുതുണിയുരിഞ്ഞിട്ടും....)

മുരളിയുമച്ഛനും ചേച്ചിയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേന്‍... (ഉടുതുണിയുരിഞ്ഞിട്ടും....)

രാത്രിയിലുള്ളൊരി "മോഹന"ലീലകള്‍
പൊതുജനങ്ങള്‍ക്കെല്ലാമറിഞ്ഞീടാം
മഞ്ചേരിയും ബംഗാലൂരും
വിലാസനര്‍ത്തനരംഗങ്ങള്‍
ഉള്ളിലുണരും ശ്രംഗാരത്തിന്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഭാഷണതാണ്ഡവമാടാത്ത നേരത്ത്
ശൃംഗാരകേളികളാടുന്നു...

കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
ഭാര്യേം മക്കളുമറിയാതെ ആ മങ്കയ്ക്ക്
ഒളിസേവ ചെയ്യുന്നു ലുണ്ണിത്താന്‍ (ഉടുതുണിയുരിഞ്ഞിട്ടും....)


(കാര്യങ്ങളുടെ കിടപ്പ് വിശദമായി മനസ്സിലാകാന്‍ ഇവിടെ ഞെക്കുക)

ഉണ്ണിത്താനാരോ തന്നാരോ...

രണ്ടുനാലുദിനം കൊണ്ടൊരുത്തനേ.. 
ഉണ്ണിത്താനാക്കുന്നതും ഭവാന്‍!!!

:)

Thursday, December 3, 2009

കൊലയാളി ഡാം

പെരിയാറേ.. മുല്ലപ്പെരിയാറേ... 
രാഷ്ട്രീയക്കളിയുടേ ബലിയാടേ.. 
ക്രാക്കുംകൊണ്ടു ലീക്കിത്തുടങ്ങ്യോരു...  
മലയാളിഡാമാണു നീ...ഇനിയൊരു, 
കൊലയാളിഡാമാകും നീ...


Monday, November 9, 2009

പഴശ്ശിരാജ

സാധാരന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു കുഴപ്പവും തോന്നാത്ത വിധത്തിലുള്ള ഒരു സിനിമയാണു പഴശ്ശിരാജ. പിന്നെ കുറേ ഞെരമ്പ് ബ്ലോഗ് നിരൂപകര്‍ പറയും പോലെ ഇച്ചിരി അങും ഇങും ഇല്ലാതെയില്ല.. അതിപ്പോ ഏത് കൊമ്പത്തെ ഹോലിവൂഡ് മൂവി ആയാലും കുറച്ചൊക്കെ ഞാനും കാണിച്ച് തരാം.. ഇക്കാലത്ത് , ഏത് ഹോലിവൂഡ് ഫിലിമിനാണ് നമ്മുടെ നിരൂപകര്‍ 5 സ്റ്റാര്‍ കൊടുക്കാറുള്ളത് ഹേ?

Wednesday, October 14, 2009

രാഹുലിന്റെ ചായകുടി

സോണിയാടെ മ്വാനേ, ചായ കുടീ
പക്ഷേങ്കിലതു നിന്റെ വീട്ടില്‍ കുടീ..
ഹോട്ടലില്‍ കേറാ...തെന്റെ കുട്ടീ...
ഇതിനകം കടകളൊരുപാടു പൂട്ടി...!


(രാഹുല്‍ ഗാന്ധി കേരളത്തിലെ ഒരു ഹോട്ടലില്‍ കയറി ചായകുടിച്ചതിന്റെ പേരില്‍ അവിടത്തെ പഞ്ചായത്ത് അധികൃതര്‍ ആ ഹോട്ടല്‍ പൂട്ടിച്ചെന്ന വാര്‍ത്തയ്ക്ക് -ദേ ദിവിടെ ഞെക്കൂ-)

Thursday, September 24, 2009

FarmVille

The woods are lovely dark and deep, 
But I have "pumpkins to reap", 
And 'levels' to go before I sleep, 
And 'levels' to go before I sleep!

-about FarmVille @ Facebook


Tuesday, September 22, 2009

ഫാം വില്ലേ....

അതിരാവിലെ കുട്ടനു കൊയ്ത്തുപണീ.....
അതുകഴിഞ്ഞാലുടനടി ഉഴുതുമറീ
അതിനും ശേഷമോ വിത്തുവിതാ....
ഫാം വില്ലേ-യിതെന്തുവാ തങ്കമണീ?


Saturday, September 19, 2009

കൊക്കരക്കോ...ഓ...

കോഴിക്കൂടിന്നുള്ളീലുണ്ടൊരു പൂവന്‍ കോഴീ....
കൊക്കരക്കോ...ഓ... കൊക്കരക്കോ...ഓ...
പുള്ളിപ്പിടയുടെ പ്രിയതമനാകും, പൂവന്‍ കോഴീ...
കോഴിക്കൂടിന്നുള്ളീലുണ്ടൊരു പൂവന്‍ കോഴീ....
കൊക്കരക്കോ...ഓ... കൊക്കരക്കോ...ഓ...
പുള്ളിപ്പിടയുടെ പ്രിയതമനാകും, പൂവന്‍ കോഴീ...



Wednesday, August 26, 2009

Cat വന്നൂ...

Cat വന്നൂ... കള്ളനെപ്പോലെ...
Cat, Rat-ന്നൊരു മാന്ത് കൊടുത്തു,
ഘാതകനെപ്പോലെ.. ഹാ..ഘാതകനെപ്പോലെ...


Sunday, June 21, 2009

അനുവാദമില്ലാതെ...

അനുവാദമില്ലാതെ ത്രെഡ്-മെയിലില്‍ വന്നു... ലെഫ്റ്റില്‍,
കുറിച്ചിട്ട ചാറ്റ് ലിസ്റ്റില്‍‍, നീയിടം പിടിച്ചു ... (അനുവാദ...
ഉണങ്ങിക്കിടക്കുമെന്‍ പോസ്റ്റിലെല്ലാം...
പൊട്ടിച്ചിരിസ്മൈലികള്‍ നീ നിറച്ചൂ... (അനുവാദ...

:)

Thursday, June 11, 2009

വര്‍മ്മാലയത്തിലെ കോഴിയും ഞാനും

പോകാലോ, പോകാലോ പിന്നെ
വര്‍മ്മ ബ്ലോഗില്‍ പോകാലോ!
വര്‍മ്മ ബ്ലോഗില്‍ പോയാ പിന്നെ
കുറുമ്പിപ്പെടയെ പിടിയ്ക്കാലോ!
കുറുമ്പിപ്പെടയെ പിടിച്ചാ
പിന്നെ
ബൂലോഗര്‍ക്കിട്ടു താങ്ങാലോ!
ബൂലോഗര്‍ക്കിട്ടു താങ്ങ്യാ
പിന്നെ
കമന്റുകളടിച്ച് രസിയ്ക്കാലോ!
കമന്റുകളടിച്ച് രസിച്ചാ
പിന്നെ
ജോലിയില്‍ നിന്ന് തെറിയ്ക്കാലോ!
ജോലിയില്‍ നിന്ന് തെറിച്ചാ
പിന്നെ
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്യാലോ!
ഫുള്‍ടൈം ബ്ലോഗിംഗ് ചെയ്താ
പിന്നെ
പിന്നെ നാട്ടിലൊരു മീറ്റ് കൂടാലോ !

നാട്ടിലെ മീറ്റില്‍ കൂട്യാ പിന്നെ
ഫുള്‍ ബോട്ടില്‍സൊത്തിരി തീര്‍ക്കാലോ!
ഫുള്‍ബോട്ടില്‍സൊത്തിരി തീര്‍ത്താ പിന്നെ
മീറ്റിലെ തീറ്റകളെല്ലാം തീര്‍ക്കാലോ!
മീറ്റിലെ തീറ്റകളെല്ലാം തീര്‍ത്താ പിന്നെ
ബ്ലോഗരുമായ് ദോസ്തി കൂടാലോ!
ബ്ലോഗരുമായ് ദോസ്തി കൂട്യാ പിന്നെ
ഗള്‍ഫിലൊരു ജ്വാലി ച്വായിക്കാലോ !
ഗള്‍ഫിലൊരു ജ്വാലി കിട്ട്യാ പിന്നെ
യു എ ഇ മീറ്റിലും വീട്ടിലും പോവാലോ!
ബ്ലോഗരുടെ വീട്ടില്‍ പോയാ പിന്നെ
വീക്കെന്റ് ‘ഖുശി’യായ് തീര്‍ക്കാലോ !
വീക്കെന്റ് ‘ഖുശി’യായ് തീര്‍ത്താ പിന്നെ
വീണ്ടും വര്‍മ്മ ബ്ലോഗില്‍ കേറാലോ !!!

Tuesday, June 2, 2009

മൂളുന്ന വണ്‍ ഡേ...

മൂളുന്ന വണ്‍ ഡേ... മുരളുന്ന വണ്‍ ഡേ...
ടി 20 കഴിഞ്ഞിട്ടു നേരൊണ്ടേല്‍ വണ്‍ ഡേ...


Sunday, May 31, 2009

കണ്മണീ...

കണ്മണീ നമ്മള്‍ ചാറ്റുന്ന കാലം...
സ്മൈലിമുഖങ്ങള്‍ കൊണ്ടാറാട്ട്...
കണ്ണാളെ നീയെന്നെ ബ്ലോക്കുന്ന കാലം...
കണ്ണീരിലാണെന്റെ നീരാട്ട്..  (2)
ഹു..ഉ..ഊ..  ഹു..ഉ..ഊ..



kanmani | Online recorder

Saturday, May 23, 2009

'ഇസ്മായിലി' നല്‍കൂലേ...?

പലവട്ടം കാത്തിരുന്നു ഞാന്‍ പോസ്റ്റിന്റെ അടിവാരത്തില്‍
ഒരുവാക്കും കമന്റാതെ നീ പോയില്ലേയ്....?
ബ്ലോഗുന്ന പെണ്ണല്ലേ...വിളിയ്ക്കുന്നു ഞാന്‍ നിന്നേ
പൊന്‍താമരവിരിയും പോലൊരു 'ഇസ്മായിലി' നല്‍കൂലേ...?
:)



palavattom kaathirunnu... | Upload Music

Wednesday, May 20, 2009

ബാള്‍പേപ്പര്‍

തൊട്ടടുത്തിരിയ്ക്കുന്ന ബംഗാളി ചോദിയ്ക്കാ, എന്റെ കൈയ്യില്‍ "നല്ല ബാള്‍പേപ്പറുണ്ടോ..." ന്ന്... അവനെന്ത് പൊതിയാനാവോ?
:P


( എന്ന അക്ഷരത്തെ എന്നുച്ചരിയ്ക്കുന്ന ലവനെയൊക്കെ ഞാന്‍... ശ്ശോ!)

Saturday, May 16, 2009

പെട്ടി പൊട്ടി, കിട്ടീല്ല....

കൊണ്ടൂ കൊണ്ടൂ കണ്ടില്ല... പെട്ടി പൊട്ടി, കിട്ടീല്ല.... (2)
അച്ചുമാമന്റെ, പുഞ്ചിരിയില്‍, പിണറായിക്ക് സങ്കേടം... (2)
ഓരോ ബാലറ്റും തുറക്കുമ്പോള്‍ ആയിരം പേക്കോലം,
ആ സങ്കടത്തിന്‍, ആഴത്തില്‍, ഞാന്‍ പാവം പിണറായീ...
തലക്ക് കൈയ്യ്, കൊടുത്തിരുന്നു, ഒന്നും മിണ്ടീ മിണ്ടീലാ.... (കൊണ്ടൂ...)

എന്തെല്ലാം എന്തെല്ലാം മോഹങ്ങളാര്‍ന്നെന്നോ...
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാര്‍ന്നെന്നോ... (2)
കേരളത്തില്‍ ജയിക്കേണം, കേന്ദ്രത്തില്‍ പോകേണം
മായയേം കൂട്ടേണം, മ-അദനിയേം കൂട്ടേണം...
ആണവം ചവിട്ടിക്കൂട്ടേണം....
പി. ബി. യുടെ താളത്തിന്, എല്ലാരെന്നും തുള്ളേണം.... (കൊണ്ടൂ...)

ഏതെല്ലാം ഏതെല്ലാം ആശകളാര്‍ന്നെന്നോ...
ഏതെല്ലാം ഏതെല്ലാം പൂങ്കനവാര്‍ന്നെന്നോ (2)
കണ്ണൂരില്‍
ജയിയ്ക്കേണം, പൊന്നാനീലും കിട്ടേണം...
മത്താപ്പൂ കത്തേണം, ല..ലാ ലം പാടേണം....
പിന്നെയും കോടികള്‍ വാങ്ങേണം...
ഓന്റെ കൈയ്യില്‍ *മുന്തിരിയായ്
**അവനെത്തും നാളേതോ...? (കൊണ്ടൂ...)


* മുന്തിരി = കിട്ടുമ്പോള്‍ മധുരവും കിട്ടാത്തപ്പോള്‍ പുളിയ്ക്കുന്നതുമായത്
** അവന്‍ = അധികാരം

Wednesday, May 13, 2009

തള്ളേ, പിന്‌വിളി വിളിയ്ക്കാതെ...

ഇരുളുവാനൊന്നര നാഴികേയുള്ളൂ...
കരിങ്കുയില്‍ കൂട്ടിലേക്കണഞ്ഞേയുള്ളൂ...
ഇഡ്ഡലിയ്ക്ക് മാവ് അരച്ച് വച്ച്..
ഫില്‍റ്ററിലേയ്ക്ക് വെള്ളം ഒഴിച്ച് വച്ച്...
വിഭവം കൊണ്ടൊരാ കലവറ നിറച്ച്..
അടുക്കളവാതിലൊന്നാഞ്ഞടച്ച്...
താളത്തില്‍ മൂന്ന് സ്റ്റെപ്പ് വച്ച്...
വലംകൈയ്യു കൊണ്ടാ ടി വി വച്ചേ...
തള്ളേ, പിന്‌വിളി വിളിയ്ക്കാതെ...
കലപിലകൊണ്ടെന്റെ സീരിയല്‍ മുടക്കാതെ...
കതകൊന്ന് ചാരി തിരിച്ചു പോക..
കര്‍ട്ടണും കൂടെയൊന്നിട്ടേച്ച് പോക.....!


ഇത് നുമ്മക്ക് വേണ്ടി ചുള്ളിച്ചേട്ടന്‍ പാടിയതും കൂടൊന്ന് കേട്ടിട്ട് പോ മക്കളേ...

Thalle, pinvili vilikaathe | Upload Music

Monday, May 11, 2009

വേര്‍ഡ്പ്രസ്സ് ശരണം ഗഛാമീ...

സനോണീയായങ്ങനെ ജനിച്ചൂ ബ്ലോഗറില്‍...
ബൂലോഗവാതിലിന്‍ നടുവില്‍ ഞാന്‍..
ഇന്നീ നരകത്തില്‍ നിന്നെന്നെ കരകയറ്റീടണേ
വേര്‍ഡ്പ്രസ്സില്‍ വാഴും ശിവശംഭോ....


(ബ്ലോഗേര്‍സ് കൂട്ടത്തോടെ വേര്‍ഡ്പ്രസിലേക്ക് മാറുന്നെന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നു.. അതിനുമാത്രം പന്നിപ്പനി ബ്ലോഗറില്‍ ഉണ്ടോ അണ്ണാ?)