കൊണ്ടൂ കൊണ്ടൂ കണ്ടില്ല... പെട്ടി പൊട്ടി, കിട്ടീല്ല.... (2)
അച്ചുമാമന്റെ, പുഞ്ചിരിയില്‍, പിണറായിക്ക് സങ്കേടം... (2)
ഓരോ ബാലറ്റും തുറക്കുമ്പോള്‍ ആയിരം പേക്കോലം,
ആ സങ്കടത്തിന്‍, ആഴത്തില്‍, ഞാന്‍ പാവം പിണറായീ...
തലക്ക് കൈയ്യ്, കൊടുത്തിരുന്നു, ഒന്നും മിണ്ടീ മിണ്ടീലാ.... (കൊണ്ടൂ...)
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാര്‍ന്നെന്നോ...
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാര്‍ന്നെന്നോ... (2)
കേരളത്തില്‍ ജയിക്കേണം, കേന്ദ്രത്തില്‍ പോകേണം
മായയേം കൂട്ടേണം, മ-അദനിയേം കൂട്ടേണം...
ആണവം ചവിട്ടിക്കൂട്ടേണം....
പി. ബി. യുടെ താളത്തിന്, എല്ലാരെന്നും തുള്ളേണം.... (കൊണ്ടൂ...)
ഏതെല്ലാം ഏതെല്ലാം ആശകളാര്‍ന്നെന്നോ...
ഏതെല്ലാം ഏതെല്ലാം പൂങ്കനവാര്‍ന്നെന്നോ (2)
കണ്ണൂരില്‍ ജയിയ്ക്കേണം, പൊന്നാനീലും കിട്ടേണം...
മത്താപ്പൂ കത്തേണം, ല..ലാ ലം പാടേണം....
പിന്നെയും കോടികള്‍ വാങ്ങേണം...
ഓന്റെ കൈയ്യില്‍ *മുന്തിരിയായ് **അവനെത്തും നാളേതോ...? (കൊണ്ടൂ...)
* മുന്തിരി = കിട്ടുമ്പോള്‍ മധുരവും കിട്ടാത്തപ്പോള്‍ പുളിയ്ക്കുന്നതുമായത്
** അവന്‍ = അധികാരം
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്
Saturday, May 16, 2009
Subscribe to:
Post Comments (Atom)
12 comments:
ഒന്നൊന്നര പാട്ടാണേ..
ഓ.ടോ..
അവസാനം ആ ഭീഷണി..മോട്ടിക്കുന്നവനെ പാമ്പ് കടിക്കും എന്നത്.. ഇഷ്ടാ ഇങ്ങിനെ ഭീഷണിപ്പെടുത്തി ചിരിപ്പിക്കാതെ.. :)
ഈ ചെക്കന്റെ ഒരു കാര്യം..
:)
കൊള്ളാം,
പെട്ടി പൊട്ടിച്ചപ്പോള്‍ എട്ടു നിലയില്‍ പൊട്ടിയില്ലേ!! ഇനി ഇതാരുടെ തലയില്‍ വെച്ചുകെട്ടും.
അമേരിക്കന്‍ സാമ്രാജ്യത്തിന്റെയും അധിനിവേശത്തിന്റെയും തലയില്‍ വെച്ച് കെട്ടാം.
അല്ലാണ്ടെന്താ ചെയ്യാ!!
:)
അതും ബെസ്റ്റ് മാഷെ...കാണിച്ച തല്ലിപ്പൊളി തരങ്ങള്‍ക്ക് ഇതൊന്നും പോര...
പണ്ടത്തെ ഒരു സഖാവ് തന്നെ ഇങ്ങനെ എഴുതണം:)
കില്‍ക്കന്‍...
അഗംബാവത്തിനുള്ള തിരിച്ചടി.
വരിഗള്‍ ഘംഭീരം. എനാലും ഇത്ര വേഘം?
-സുല്‍
സൂപ്പർ, ഡബിൾ സൂപ്പർ
ഹ ഹ. അത് കലക്കീട്ടാ... :)
ഭാരതി ഗലഗ്ഗീ ട്ടോ
ഓ.ടോ) നാനും ചുല്ലിനു പഡിക്കുവാ
തെറ്റിദ്ധരിക്കല്ലേ,
മുകളില്‍ പാരഡി എന്നാ ഉദ്ദേശിച്ചത്
അടിച്ചുപൊളിച്ചു. പാവം അച്ചു, പാവം പിണങ്ങാറായി ;)
ആ കോട്ടൂരച്ചന്റെ പാരഡി കൂടി തട്ട് മാഷേ ഹിഹി
...അടിപൊളി.... :)
Post a Comment