സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Monday, December 15, 2008

അതിഭീകരശുഭകീര്‍ത്തനം

കലക്കല്‍ചേറീന്നു നീന്തിക്കയറീ,
പുഞ്ചവരമ്പത്തേ വെലിയത്തുണങ്ങീ,
കടമിഴിക്കോണുകളോ പുറത്തേയ്ക്കുതള്ളീ,
കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി,
ഒഴുകുന്നോരളങ്ങളിലൊളിയലകള്‍ ചിന്നി,
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി,
അതിഭീകര'ശുഭകീര്‍ത്തനം പാടുന്നയി, മഹിതേ,
മമ മുന്നില്‍ നിന്നു നീ മലയാളത്തവളേ...!

No comments: