സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Friday, October 3, 2008

ബ്ലോഗര്‍ ബ്ലോഗര്‍ ബ്ലോഗെവിടേ?

ബ്ലോഗര്‍ ബ്ലോഗര്‍ ബ്ലോഗെവിടേ?
ബ്ലോഗിനകത്തൊരു പോസ്റ്റുണ്ടോ?
പോസ്റ്റിനു കമന്റുകള്‍ കിട്ടാഞ്ഞാല്‍
ബ്ലോഗര്‍ കിടന്നു കരയൂലേ...?



(ഇല്യാ.. ഒരു കൊറവൂല്യാ...) :)

20 comments:

siva // ശിവ said...

കരയണ്ട കേട്ടോ...ദേ....ഇതാ ഒരു കമന്റ്......

ശ്രീ said...

കുറയുമെന്നേ... (ആവോ)

വേണു venu said...

ബ്ലോഗാ ബ്ലോഗാ നീതരുമോ
നിന്നുടെ കൈയിലേ കമന്‍റൊന്ന്...:)

സഹയാത്രികന്‍ said...

!...ണ്ടായരക !...ട്ടോരാത ന്റ്മക

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ഭൂമിപുത്രി said...

ഇങ്ങിനെയൊരാളുണ്ടെന്ന് എല്ലാരുമറിയണ്ടേ?
ഇവിടെത്തന്നെ കുത്തിയിരിയ്ക്കാതെ കുറേപേരെയൊക്കെ ഒന്നു സന്ദർശിയ്ക്കു

ഗീത said...

കരയും കരയും കരഞ്ഞീടും
കമന്റാതൊന്നും പോകല്ലേ
കമന്റുകയില്ലെന്നാണെങ്കില്‍
കണിശം ഞാനും പോസ്റ്റൂല്ലാ....

( അയ്യോ, സുമേഷ് ചന്ദ്രനു ഇംഗ്ലീഷില്‍ തലതിരിഞ്ഞു പോയതു കണ്ട് സഹയാത്രികനു മലയാളത്തില്‍ തല തിരിഞ്ഞുപോയോ? )

Unknown said...

കൊള്ളാമല്ലോ മാഷെ

ജിജ സുബ്രഹ്മണ്യൻ said...

കരയുന്ന കുഞ്ഞിനാ പാലുള്ളത്..എങ്കിലും കരഞ്ഞോണ്ടിരിക്കാതെ എല്ലാരുടേം ബ്ലോഗ്ഗുകള്‍ വായിച്ച് കമന്റെന്നേ..അപ്പോള്‍ കമന്റൊക്കെ തന്നെ വരും.

അനില്‍@ബ്ലോഗ് // anil said...

ഹി ഹി.
കരയണ്ട, കരയണ്ട.

കരയുന്ന ബ്ലൊഗ്ഗര്‍ക്കേ കമന്റൊള്ളൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സാരല്ല്യ, ഭേദായിക്കോളും ട്ടോ

Bindhu Unny said...

പേര് തലതിരിച്ചെഴുതിയഥുകൊണ്ട് ഇതേതോ ‘nostradamus‘ ആ‍ണെന്ന് കരുതും. :-)

നിരക്ഷരൻ said...

കരഞ്ഞോളൂട്ടോ . നല്ലോണം കമന്റ് കിട്ടട്ടെ .... :) :)

ചാണക്യന്‍ said...

ഡാ ഒറ്റ അടിവച്ച് തരും, കെടന്ന് മോങ്ങുന്നോ?
ഹിഹിഹിഹിഹിഹിഹി

വികടശിരോമണി said...

ബ്ലോഗുപരമ്പരദൈവങ്ങൾക്ക് ഒരു തുലാഭാരം ,ഗൂഗുൾ മുത്തപ്പന് കള്ളും കോഴിയും,ബ്ലോഗുങ്ങലമ്മക്ക് ഒരു രക്തപുഷ്പാഞ്ജലി,ബ്ലോഗർസ്ലീഹാക്ക് ഒരു കൂട് മെഴുകുതിരി‌-ഇത്രയും വഴിപാടുകൾ കഴിച്ചാൽ മതി.തനിയേ കമന്റുകൾ വന്നേളും

smitha adharsh said...

എന്റേം വക ഒരു കമന്റ് ദാ...പിടിച്ചോളൂ..

പാരസിറ്റമോള്‍ said...

എണ്റ്റെ വക കമണ്റ്റ്‌

അഗ്രജന്‍ said...

ഞാന്‍ എന്റെ കമന്റ് ഓഫീസില്‍ ഡ്രാഫ്റ്റ് ആക്കി വച്ചിരിയ്ക്കയാണ്.. വണ്ടി തിരിച്ചു വിട്...നമുക്ക് എടുത്തു വരാം..!

[ nardnahc hsemus ] said...

യെന്റമ്മേ...എന്തുവായിത്??
18 കമന്റുകള്‍????
ഞാന്‍ ശരിയ്കും ഞെട്ടി..
വിശ്വാസം വന്നില്ല.. ആ പതിനെട്ടിനെ എട്ട് ബൈ മിസ്റ്റേക് ആയി അവിടെ വന്നതാവും എന്നാ ആദ്യം കരുതിയത്!! .. 3 തവണ റീഫ്രഷ് ചെയ്തു.. എന്റെ ബ്ലോഗില്‍ തന്നെയല്ലേ ഞാന്‍ എന്ന് ചെക്കും ചെയ്തു...

:) ഗ്രേറ്റ്!!

ഹഹ.. താങ്ക് യൂ ഓള്‍ ഫോര്‍ കമിംഗ് ഹിയര്‍!!!

ഭൂമിപുത്രി said...

ഇതുകൊണ്ടൊന്നും ഒരു ബ്ലോഗിന്റെ നേരം വെളുക്കില്ല കേട്ടൊ.നല്ല‘റീഡബിലിറ്റി’ഉള്ള
പോസ്റ്റുകളെഴുതിത്തുടങ്ങു ആദ്യം