സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Tuesday, August 26, 2008

നിനക്കും ഒരു വാലുണ്ടെങ്കില്‍...

നിനക്കും ഒരു വാലുണ്ടെങ്കില്‍
എന്തു ഞാന്‍ വിളിയ്ക്കും, നിന്നെ
എന്തു ഞാന്‍ വിളിയ്ക്കും..?
പുലിയെന്നോ എലിയെന്നോ അതോ
വെറും കൊരങ്ങച്ചാരെന്നോ...?

കാലനിനിയും വരും

കാലന്മാരിനിയും വരും,വീണ്ടും വീണ്ടും വരും..
പിന്നെയോരോരുത്തരുടേയും കൂമ്പിനിടി തരും..
താടിയിലും വയറിലും പുറത്തുമൊക്കെ മുഴവരും..
അപ്പോ ആരൊക്കെ വടിയാവൂന്ന് ആര്‍ക്കറിയാം?

Monday, August 25, 2008

പഴമൊഴി-lipstick

ചുണ്ടോളം വര്വൊ ചുണ്ടില്‍ തേച്ചത്?

ഒളിമ്പിക്സ് ക്വാലിഫികേഷന്‍

പാമ്പിനെ തിന്നിട്ടുണ്ടോ?
ഇല്ലേ...?
പാറ്റ? പല്ലി?
എലി? പട്ടിടെ ബ്രെയിന്‍?
വണ്ട്?
കുറഞ്ഞ പക്ഷം പഴുതാരയെങ്കിലും?
അതുമില്ലാ.....?
പിന്നെങ്ങനാഡാ നീയൊക്കെ ഒളിമ്പിക്സില്‍ ക്വാളിഫൈഡാവുന്നത്??
ച്ഛേ, ഷേം ഷേം, പപ്പി ഷേം...

Friday, August 22, 2008

ഭര്‍ത്താവ് നിങ്ങള്‍ മതി

ബ്ലോഗൊന്നില്ലെങ്കിലും കമന്റാറില്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി,
ദിനംമുഴുവന്‍ ബ്ലോഗുവാന്‍ തന്നാല്‍ മതി...

കെട്ടുന്ന കാലം

കണ്ണാളെ നീയെന്നെ കെട്ടുന്ന കാലം,
പ്രേമപോസ്റ്റുകള്‍ കൊണ്ടെന്നുമാറാട്ട്..
കണ്മണി നീയെന്നെ കെട്ടിയില്ലെങ്കില്‍,
അനോണിതെറികളിലാണെന്റെ നീരാട്ട്..
ഉ..ഉ..ഉഊ....ഉ..ഉ..ഉഊ...

Thursday, August 21, 2008

തിരനുരയും...

തെറിചൊരിയും... കുരുട്ടുബുദ്ധികള്‍...ചാറ്റിലുടനീളം....
വാക്കുകളോ, കോപമയം, വഞ്ചനാസ്നേഹമയം...

Wednesday, August 20, 2008

ഒളിമ്പിക്സിലിന്ന് ക്യാ ക്യാ ഹുവാ?

രുക്മിണീ..രുക്മിണീ..
ഒളിമ്പിക്സിലിന്ന് ക്യാ ക്യാ ഹുവാ?
ടി വി ലേയ്ക്ക് നോക്കൂ ത്സറാ...
നമ്മടെ ഗുസ്തിക്കാര് മറ്റുള്ളോരെ,
തല്ലിക്കൊല്ലാറാക്കിയെന്നൊ?..
ഹൊ ഹൊ ഹൊ..ഓ..
ഹൊ ഹൊ ഹൊ.

കുപ്പികളെ തേടി

കള്ളും വാളും കുഴച്ച്
ഷാപ്പിന്‍ പടിയ്ക്കല്‍ നിന്നാര്‍ത്തു...
കുപ്പികളെ തേടിവരുന്നോ-
രുള്ളുരുകും കാപ്പിലാനേ,
നീയെന്തേ വന്നില്ലാ
മൂവന്തി തീര്‍ന്നല്ലോ..


(പഴയ ഷാപ്പ് പോസ്റ്റുകളുടെ ഓര്‍മ്മയ്ക്ക്..)

Tuesday, August 12, 2008

ഊതിത്തളരേണ്ടാ..

ഊതണ്ടാ, ഊതണ്ടാ, ഊതിത്തളരേണ്ടാ..
കാമനേ നീയെന്നെ ഊതിടേണ്ടാ...
ഡീ ശോശന്നേ നീയെന്നെ ഊത്യോണ്ടിരുന്നാലോ,
ഓമനകവിളുകള്‍ ഹനുമാന്റെ പോലാകും...

Thursday, August 7, 2008

ഡീസെന്റ്

കിലുക്കാംപെട്ടി പെണ്‍കുട്ടീ,
മഷിത്തണ്ടില്‍ പോസ്റ്റ്..
ഉന്‍ പോസ്റ്റെല്ലാം പഠിച്ചാച്ച് -
നാന്‍ ഡീസെന്റാച്ച് !!!



(ചേച്ച്യേയ്.. ക്ഷമിക്കണേയ്..)

Saturday, July 12, 2008

ബലിച്ചോറ്

ബലിച്ചോറുരുട്ടി വച്ച് നനഞ്ഞ കൈയ്യുകൊട്ടി അവര്‍ വിളിയ്ക്കും..
വന്നാ കൊക്കുകൊണ്ടിതിലൊരു പങ്കുപറ്റെന്ന് മനസ്സുരുകികേഴും...

[ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്കുകള്‍ ജിടാക്കില്‍ കട് പേസ്റ്റ് ചെയ്യുന്നവരെപ്പോലെ..]

ബാറ് ബാറ്‌ ഞെക്കൂ..

ബാറ് ബാറ്‌ ഞെക്കൂ.. ഹസാറ്‌ ബാറ്‌ ഞെക്കൂ..
ഞെക്കിനോക്കാനുള്ളതാണു ഹമാരാ ആഡുകള്‍..
ഹരി ഓം... ഹരി ഓം..

Thursday, July 10, 2008

ആഡ് സെന്‍സില്‍ നീ ഞെക്കുന്ന കാഴ്ച

ആഡ് സെന്‍സില്‍ നീ ഞെക്കുന്ന കാഴ്ച കാണാനിന്നും മനസ്സ് കൊതിയ്ക്കാറുണ്ടെന്നും...
ഡോളര്‍ ചെക്കതു വാങുവാന്‍, ഒപ്പിട്ടു കൊടുക്കുവാന്‍ ഞാനും കൊതിയ്ക്കാറുണ്ടെന്നും...
 
hi hi...
 
(enne angad kollu...)

Wednesday, July 9, 2008

പാരപോസ്റ്റ്

നിങ്ങളുടെ ബ്ലോഗിലൊക്കെ എന്തു പോസ്റ്റ് ആണെഡോ?
ഞങ്ങളുടെ ബ്ലോഗീലൊക്കെ പാര പോസ്റ്റ് ആണെഡോ..
പാരപോസ്റ്റ് എങ്ങിനെ പിന്നെങിനെ പിന്നെങിനെ?
പാരപോസ്റ്റ് ദിങ്ങനെ പിന്നങനെ പിന്നിങിനെ...!!!!

പൂങ്കുയിലേ പെണ്ണാളേ...

ബൂലോകത്തൊരു ബ്ലോഗുണ്ട്...
ബ്ലോഗിലു പുതിയൊരു പോസ്റ്റുണ്ട്...
ആ പോസ്റ്റിനായൊരു കമന്റു തരൂ,
പൂങ്കുയിലേ പെണ്ണാളേ, പൂങ്കുയിലേ പെണ്ണാളേ...

കേരള്‍സ് സ്പെഷ്യല്‍ - 7

എന്തായിരുന്നു, എല്ലാ ആഴ്ചയും ഓരോ പോസ്റ്റ്... അവസാനം കേരള്‍സ്കാര്
പൊക്യോണ്ട് പോയപ്പൊ ഇങ്ങനെ വലിയവായില്‍ മോങ്ങുന്നതു കൊണ്ട് വല്ല
കാര്യമുണ്ടോ? അല്ല അറിയാന്‍ മേലാഞ്ഞിട്ട് ച്വാദിയ്ക്കുവാ .. യിപ്പ
പോയില്ലെ എല്ലാം... ഇതെല്ലാം മുന്നില്‍കണ്ടുകൊണ്ടാ ഞാന്‍ തുരുതുരാ
പോസ്റ്റാതെ വല്ല 6 മാസത്തിലൊരിക്കലൊക്കെ പോസ്റ്റുന്നത്, അല്ലാതെ നിങ്ങള്‍
കരുതുന്നതുപോലെ ആശയദാരിദ്ര്യമൊന്നുമല്ല...

കരിവാരം സ്പെഷ്യല്‍ -6

കറുത്ത മൌസ്, കറുത്ത മോണിറ്റര്‍, കറുത്ത കീബോര്‍ഡ്, കറുത്ത കൂളിംഗ്
ഗ്ലാസ്, കറുത്ത ഷര്‍ട്ട്, കറുത്ത പാന്റ്, കറുത്ത ചഡ്ഡി, കറുത്ത ഷൂ,
കറുത്ത സോക്സ്, കറുത്ത ബെല്‍റ്റ്, കറുത്ത കുറി... എന്റെ കറുത്തമ്മേ,
നിനക്കുവേണ്ടി പരിക്കുട്ടിയെന്ന പേരുപോലും ഞാന്‍ കരിക്കുട്ടിയെന്നാക്കി
മാറ്റി കരിവാരത്തില്‍ പങ്കുചേരുന്നു!!!!

കരിവാരം സ്പെഷ്യല്‍ - 5

....ബൂലോഗപടവുകള്‍ കയറി
കേരള്‍സ്പട പാറി വരുന്നു,
'കറുത്ത'പെണ്ണേ കരിങ്കുഴലീ,
ബ്ലോഗെരിക്കില്‍ വിടര്‍ന്ന പെണ്ണേ,
പോസ്റ്റുകട്ട സൈറ്റു തീണ്ടാന്‍
നീയുണരൂ നീയുണരൂ....

കരിവാരം സ്പെഷ്യല്‍-4

പാണ്ടിപ്പട എന്ന സിനിമയ്ക്ക് അങനെ പേരിട്ട് തമിഴരെ അപമാനിച്ചതിന് ആ
സിനിമയുടെ സംവിധായകനെയും നിര്‍മാതാവിനേയും തൂക്കിലേറ്റണമെന്ന് തമിഴ്
പ്രതിനിധികളായ കേരള്‍സ് അവരുടെ സൈറ്റില്‍ ആഹ്വാനം ചെയ്തു!