സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Wednesday, November 7, 2012

വയറുമാത്രം കുറഞ്ഞിട്ടില്ലാ...

എയ്റ്റ്പാക്ക് കാട്ടിയെന്നെ.. കളീ....യാ...ക്ക....ല്ലേ..... ഏ... ഏ....
യെന്നേ കളീ....യാ...ക്ക....ല്ലേ..... 

ട്രെഡ് മില്ല് തുരുമ്പെടുത്തു.. ആബ്-കിംഗ് പൊടിപിടിച്ചു... 
വയറുമാത്രം വയറുമാത്രം കുറഞ്ഞിട്ടില്ലാ........
വയറ്  കുറഞ്ഞിട്ടില്ലാ....

യെബടെ നിന്നോ തിന്നു ഞാന്‍...
യെന്തൊക്ക്യോ തിന്നൂ ഞാന്‍...
അരുമ വയറേ... എന്നെരുമ വയറേ...
വിശക്കുന്നുണ്ടോ?
ഇനിയും വിശ...ക്കു...ന്നുണ്ടോ?

മരുന്നുകള്‍ കുറേയടിച്ചു... കൈപ്പയ്ക്കാ ജൂസടിച്ചു... 
വയറുമാത്രം വയറുമാത്രം കുറഞ്ഞിട്ടില്ലാ........
ഒട്ടും  കുറഞ്ഞിട്ടില്ലാ...

വയറിന്‍ഭാരം താങ്ങാതെ കുടുക്ക് പൊട്ട്യോനാണു ഞാന്‍..
എയ്റ്റ്പാക്ക് കാട്ടിയെന്നെ.. കളീ....യാ...ക്ക....ല്ലേ..... ഏ... ഏ....
യെന്നേ കളീ....യാ...ക്ക....ല്ലേ..... 

Thursday, October 18, 2012

തെറ്റുകളെമ്പാടും ഒറ്റയ്ക്ക് ചെയ്തമ്മാവന്‍...!

തെറ്റുകളെമ്പാടും ഒറ്റയ്ക്ക് ചെയ്തമ്മാവന്‍
അമ്മാവന്‍ ചെയ്തത് പൊതുപ്രീതിയ്ക്കായ്‌... (തെറ്റുകളെമ്പാടും..)

അമ്മാവന്‍ അച്ചുമ്മാവന്‍ നുമ്മ്ടെ പൊന്നമ്മാവന്‍
കമ്മറ്റി കൂടിയപ്പോ തെറ്റായിപ്പോയി (2) 
(തെറ്റുകളെമ്പാടും..)

നിലപാട് മാറ്റി, കുലം കുത്തി, പ്രസ് മീറ്റ് വച്ച്, (ചെവിയില്‍)പഞ്ഞി വച്ച്
അച്ചുമ്മാന്‍ പരസ്യമായി, തെറ്റായിപ്പോയി തെറ്റായിപ്പോയി (2)

ഏയ്‌... അച്ചുമ്മാവന്‍...തെറ്റായി... പോയോ അമ്മാവാ...
തീര്‍ന്നീല പറഞ്ഞതൊക്കെ, തെറ്റായിപ്പോയോ തെറ്റായിപ്പോയോ
ഓ.. അമ്മാവാ...... കഥയെന്തായീ... എന്റെ പൊന്നമ്മാവാ...
തെറ്റായി പോയോ... ഓ ... ഓ...

പറയാതെം പോയി, പറഞ്ഞിട്ടും പോയി... (2)
ചൂടേറി പോയി, ചൂടാറി പോയി... (2)
ഉം.. വേഗം വേഗം വേഗം (2)
തോരേ തോരേ വിളമ്പീ… (2)
കൊതികൊതി കൊത്തീ, അരിയടി പറ്റി, കരികരി പറ്റി, ചതിചതി പറ്റി
കൊതി കൊത്തി, അരി പറ്റി, കരി പറ്റി, ചതി പറ്റി
തെറ്റായിപ്പോയോ ?
(തെറ്റുകളെമ്പാടും..)


;)

Tuesday, March 13, 2012

കണ്ണ് തുറക്കാത്ത... നേതാക്കളേ....

കണ്ണ് തുറക്കാത്ത... നേതാക്കളേ.... 
കരയാനറിയാത്ത, ചിരിയ്ക്കാനറിയാത്ത.. 
വെള്ളവസ്ത്ര.....ധാരികളേ....
മറക്കൂ..... നിങ്ങളീ, അഭി&*&%#@യേ....
മറക്കൂ.......... മറക്കൂ..... ...

ആയിരമായിരം ജയ് വിളിയാല്‍ 
ആരാധിച്ചവള്‍ ഞാന്‍..നിങ്ങളെ..
ആരാധിച്ചവള്‍ ഞാന്‍..
നിങ്ങളൊരിക്കല്‍ എടുത്തെറിഞ്ഞൊരു 
കറിവേപ്പിലയാണു ഞാന്‍...

കണ്ണ് തുറക്കാത്ത... നേതാക്കളേ.... 
കരയാനറിയാത്ത, ചിരിയ്ക്കാനറിയാത്ത.. 
വെള്ളവസ്ത്ര.....ധാരികളേ....
മറക്കൂ..... നിങ്ങളീ, അഭി&*&%#@യേ....
മറക്കൂ.......... മറക്കൂ..

കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുമ്പില്‍ 
അവഗണിച്ചവള്‍ ഞാന്‍.. ഒരു നാള്‍ 
അവഗണിച്ചവള്‍ ഞാന്‍..
കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ്..കാലാല്‍ 
തട്ടിയെറിഞ്ഞവള്‍ ഞാന്‍..  .കാലാല്‍  
തട്ടിയെറിഞ്ഞവള്‍ ഞാന്‍..

കണ്ണ് തുറക്കാത്ത... നേതാക്കളേ.... 
കരയാനറിയാത്ത, ചിരിയ്ക്കാനറിയാത്ത.. 
വെള്ളവസ്ത്ര.....ധാരികളേ....
മറക്കൂ..... നിങ്ങളീ, അഭി&*&%#@യേ....
മറക്കൂ.......... മറക്കൂ..... .. 

Friday, November 4, 2011

നടന്നു നടന്നു നടന്നു ബസ്സാന്‍.....

ഗൂഗിള്‍ ബസ്സ് നിര്‍ത്തി ഗൂഗിള്‍ പ്ലസിനെ പ്രൊമോട്ടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ എഴുതിയത്... :)

നടന്നു നടന്നു നടന്നു ബസ്സാന്‍
പറ്റാത്ത കാലങ്ങളില്‍
ജോയിന്‍ ചെയ്തൂ വേറൊരു
ഗൂഗിളിന്‍ സൈറ്റില്‍ ആ ആ ആ
ഗൂഗിളിന്‍ സൈറ്റില്‍ല്‍ല്‍ ആ ആ ആ
ഗൂഗിളിന്‍ സൈറ്റില്‍ല്‍ല്‍ 

കുണുകുണുങ്ങനെ 'പൈങ്കിളികള്‍'
കമന്റടിയ്ക്കും കാലം
കുനുകുനുന്നനെ അനോണീമക്കള്‍
തെറിപറയും കാലം ————— { നടന്നു നടന്നു }

ജാലകങ്ങള്‍ (windows.7)* നീ തുറന്നു
ഞാന്‍ അതിന്റെ ഉള്ളില്‍ വന്നൂ
പ്ലസ്സുമായി നീ എനിക്കൊരു
കൂട്ടുകാരിയായി ————— { നടന്നു നടന്നു }

ലിപികള്‍ കോര്‍ത്ത്‌ ഞാന്‍ നിനക്കൊരു
സെക്സി കമന്റ് എഴുതി വച്ച്
പോസ്റ്റിലിട്ടു കാത്തിരുന്നു
രാത്രി "രണ്ട്" വീശി ————— { നടന്നു നടന്നു }

കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നെ മാത്രം
പ്രണയ പ്ലസ്സുകള്‍ ഇട്ടനേരം
പോയതെങ്ങു നീ ————— { നടന്നു നടന്നു } .. 

*(ubuntu aayaalum ok.)

ഇന്നലെ എന്റെ മെയിലിലെ....

ഗൂഗിള്‍ ബസ്സ് നിര്‍ത്തി ഗൂഗിള്‍ പ്ലസിനെ പ്രൊമോട്ടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ എഴുതിയത്... :)

ഇന്നലെ എന്റെ മെയിലിലെ ബസ് ലോഗോണ്‍ ഓഫിയില്ലെ
ബസ് ലോഗോണ്‍ ഓഫിയില്ലെ
ഗൂഗിള്‍ മെയില്‍ ഹാങ്ങായ പോലെ ഞാന്‍ ഒറ്റക്കു നിന്നില്ലെ
ഞാനിന്നൊറ്റക്കു നിന്നില്ലെ..

പോസ്റ്റില്‍ നിന്നും കമന്റുകള്‍ കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
കാണാകമന്റിന്റെ നോട്ടിഫിക്കേഷനുകള്‍ ആരും അയച്ചില്ലാ...
പൂട്ടിയ ബസ്സിന്‍ ചിതയില്‍ എന്റെ പോസ്റ്റുകളെരിയുമ്പോള്‍
പ്ലസ്സിലാരോ പോസ്റ്റിക്കമന്റുന്നതനോണിപൈതങ്ങളോ..
അവരനോണിപൈതങ്ങളോ..
ഇന്നലെ ...

ബസ്സിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു
ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ...
ഇന്നലേ....

ബസ്സുന്ദരീ...... ബസ്സുന്ദരീ......

ഗൂഗിള്‍ ബസ്സ് നിര്‍ത്തി ഗൂഗിള്‍ പ്ലസിനെ പ്രൊമോട്ടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ എഴുതിയത്... :)

മല്ലുപോസ്റ്റുകള്‍ ചാര്‍ത്തിയിറങ്ങും ബസ്..
മല്ലുമനസ്സിന്‍ സ്നേഹം തുളുമ്പും ബസ്..
ഈ മനോഹര ബസ്സിലു തരുമോ..
ഇനിയൊരു പോസ്റ്റ് കൂടി..
എനിക്കിനിയൊരു കമന്റ് കൂടി... (2)

(മല്ലുപോസ്റ്റുകള്‍ )

ഈ ഗൂഗിള്‍ സൈറ്റാകും ബസിലല്ലാതെ.. അന്യായ പോസ്റ്റുകളുണ്ടോ.. (2)
അടിപോസ്റ്റുകളുണ്ടോ..അനോണികളുണ്ടോ..ആഭാസകമന്റുകളുണ്ടോ..
ബാ.. സുന്ദരീ....ബാ.. സുന്ദരീ....
മതിയാകുംവരെ ഇവിടെ കമന്റി പോസ്റ്റിയവരുണ്ടോ..

(മല്ലുപോസ്റ്റുകള്‍ )

ഈമെയില്‍ ലോഗിനാകും ബസിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..(2)
ഗോളുകളുണ്ടോ..ബിരിയാണിയുണ്ടോ..ഗന്ധര്‍വ്വപോസ്റ്റുകളുണ്ടോ..
ബസ്സുന്ദരീ...... ബസ്സുന്ദരീ......
കൊതിതീരുംവരെ ഇവിടെ ബ്ലോക്കാതെ കമന്റിയവരുണ്ടോ..

കണികാണേണം....

ഗൂഗിള്‍ ബസ്സ് നിര്‍ത്തി ഗൂഗിള്‍ പ്ലസിനെ പ്രൊമോട്ടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ എഴുതിയത്... :)

മുസ്തു ഗന്ധര്‍വ്വന്‍ ദില്‍ബന്‍
കിച്ചുത്ത വീയെം പോസ്റ്റുകളാല്‍
ഗൂഗിളമ്മച്ചീ നിന്നെ കണികാണേണം.... 
(മുസ്തു...)

അസ്ലീലം പോസ്റ്റിക്കൊണ്ടും
ആഭാസം കമന്റിക്കൊണ്ടും
പ്രൈവറ്റുകള്‍ ഇട്ടുകൊണ്ടും കണികാണേണം... (അസ്ലീലം )
(മുസ്തു...)

കൊല്ലമിത് കഴിയുമ്പോള്‍
പ്ലസ്സില്‍ കേറി മതിയ്ക്കുമ്പോള്‍
ഗോളുവാങ്ങുന്നോരെയെന്നും കണികാണേണം...
(മുസ്തു...)

ഹാഗറാകുമടിയന്റെ
കമന്റ് വീണ് ധന്യമായ
പ്ലസ് പോസ്റ്റുകളെന്നും തന്നെ കണി കാണേണം....
(മുസ്തു...)

ഗൂഗിളേശ്വരീ..... ഹോപ്പു തരൂ......

ഗൂഗിള്‍ ബസ്സ് നിര്‍ത്തി ഗൂഗിള്‍ പ്ലസിനെ പ്രൊമോട്ടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ എഴുതിയത്... :)

ഗൂഗിളേശ്വരീ..... ഹോപ്പു തരൂ...... 
ബസ്സാന്‍ നിനക്ക് മടിയാണെങ്കില്‍, 
പ്ലസ്സ് തരൂ.... പ്ലസ്സ് തരൂ..... (2)

ചാറ്റ്-ബ്ലോഗാന്തരങ്ങളിലൂടെ 
രണ്ട് സോഷ്യല്‍സൈറ്റിനെപ്പോലെ (2)
നിന്നെക്കിട്ടിയ നിമിഷം ഞങ്ങള്‍ക്കെ
ന്താത്മ നിര്‍വൃതിയായിരുന്നൂ... 
ഓ................ (ഗൂഗിളേശ്വരീ..... ) 

ബസ് പോസ്റ്റുകളിലൂടെ....
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ................ (ഗൂഗിളേശ്വരീ..... )

Thursday, March 24, 2011

സിന്ധു പോയി !

സിന്ധു ജോയി പോയാലെന്ത് പോയി? 
പുകഞ്ഞൊരു കൊള്ളി പുറത്ത് പോയി!!!

:)

Monday, November 15, 2010

സ്വന്തം

സ്വന്തമായി ഒരു മയിലുണ്ടാര്‍ന്നേല്‍ അതിന്റെ 'ഇസ്മയിലേ' ന്നു വിളിയ്ക്കാര്‍ന്നു... 


Monday, September 20, 2010

ചരടുവലികള്‍

' പെണ്ണൂങ്ങളെല്ലാം ഒറ്റക്കെട്ടാ...'ണെന്നൊരു കുമാരന്‍ മൊഴിഞ്ഞു... 
'ഒറ്റചരടുവലിയില്‍ എല്ലതിനേയും അഴിയ്ക്കാമല്ലോഡേ..' ന്നൊരു രാജാവും!


Sunday, February 14, 2010

കവലപ്രസംഗി

"ക്ഷമിയ്ക്കണം.. ഞാന്‍ *ബസ്സിലില്ല"  
(ന്ന് ച്ചാ ഞനൊരു കവലപ്രസംഗി അല്ലാ.. ന്നത്രെ!!.)  
എന്തൊക്ക്യാ പറയ്യാ... ആരൊക്ക്യാ കേക്കാ... ന്ന് വല്ല നിശ്ചയോം ണ്ടോ? 
ശിവ! ശിവ!


* Google buzz

Sunday, January 31, 2010

വെയ് രാജാ വെയ്...

5001, 2001, 1001 എന്നീ റേറ്റില്‍ 3 പോട്ടങ്ങള്‍ വാങ്ങാന്‍ ഒരു പാര്‍ട്ടി
തയ്യാറായിട്ടുണ്ട്.. (കൂടുതല്‍ പണം വേണമെന്നുള്ളവര്‍ ദയവായി വേറേ വഴി
നോക്കുക) വില്‍ക്കാന്‍ താല്പര്യപ്പെടുന്നവര്‍ അവരവരുടെ ജനനസമയം,
ജാതകനക്ഷത്രം, ചൊവ്വാദോഷമുണ്ടോ ഇല്ലയോ എന്നു തുടങ്ങുന്ന
വില്‍പ്പന-ബ്ലോഗില്‍ കാണുന്ന 4 പേജില്‍ കുറയാത്ത ടെണ്ടര്‍ ഫോം
വള്ളിപുള്ളി വിടാതെ സമര്‍പ്പിച്ചാല്‍ രണ്ടു മാസത്തിനു ശേഷം നിങ്ങളുടെ
പോട്ടം വാങ്ങാന്‍ കൊള്ളാമോ ഇല്ലയോ എന്ന് അറിയിക്കുന്നതാണ്...

Thursday, January 21, 2010

ഏനൊരു ചൊപ്പനം കണ്ടേ...

ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
അഗ്രജനടിച്ചു നാലു കാലീലായേന്നേയ്...
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
കൈപ്പള്ളി പോട്ടം കൊണ്ട് പൊറുതി മുട്ട്യേന്നേയ്....
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
വിശാലമനസ്കനൊരു 'ബുക്കര്‍' അടിച്ചെന്നേയ്....
ഏനിന്നലെ ചൊപ്പനം കണ്ടെ, ചൊപ്പനം കണ്ടേ...
കുറുമാന്‍, കുപ്പി കണ്ടപ്പോ പ്യാടിച്ച് പോയെന്നേയ്...

(ശരിയ്ക്കും കണ്ടതാ...)

Monday, January 4, 2010

കൈയ്യിലിരുപ്പ്!

എന്റെ പോസ്റ്റ് നിന്റെക്കാളും നല്ലതല്ലേ ബ്ലോഗര്‍ച്ചെക്കാ... 
എന്നിട്ടെന്തേ, എന്റെ പോസ്റ്റില്‍ കമന്റാനായ് വന്നില്ലാരും   :(  



(കൈയ്യിലിരുപ്പ്.. ല്ലാണ്ടെന്താ?)

Tuesday, December 22, 2009

ഒളി-സേവാ-ദള്‍

ഉടുതുണിയുരിഞ്ഞിട്ടും പാര്‍ട്ടിയില്‍ വാഴും
ലുണ്ണിത്താന്‍ കുടുങ്ങീ മഞ്ചേരിയില്‍...
കണ്ണിലുണ്ണിത്താന്‍ ഒതുങ്ങീ മഞ്ചേരിയില്‍... (ഉടുതുണിയുരിഞ്ഞിട്ടും....)

ചുറ്റിനും വീടുണ്ട്, ജയലക്ഷ്മിയകത്തുണ്ട്
രാത്രിയില്‍ പോകാറുണ്ടിവിടെ....
ചിത്തത്തിലോര്‍ത്തു രസിക്കുന്നു കാമമോഹനാ
നിത്യവും നിന്റെ ഈ “രോഗം“ .... (ഉടുതുണിയുരിഞ്ഞിട്ടും....)

മുരളിയുമച്ഛനും ചേച്ചിയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേന്‍... (ഉടുതുണിയുരിഞ്ഞിട്ടും....)

രാത്രിയിലുള്ളൊരി "മോഹന"ലീലകള്‍
പൊതുജനങ്ങള്‍ക്കെല്ലാമറിഞ്ഞീടാം
മഞ്ചേരിയും ബംഗാലൂരും
വിലാസനര്‍ത്തനരംഗങ്ങള്‍
ഉള്ളിലുണരും ശ്രംഗാരത്തിന്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഭാഷണതാണ്ഡവമാടാത്ത നേരത്ത്
ശൃംഗാരകേളികളാടുന്നു...

കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
ഭാര്യേം മക്കളുമറിയാതെ ആ മങ്കയ്ക്ക്
ഒളിസേവ ചെയ്യുന്നു ലുണ്ണിത്താന്‍ (ഉടുതുണിയുരിഞ്ഞിട്ടും....)


(കാര്യങ്ങളുടെ കിടപ്പ് വിശദമായി മനസ്സിലാകാന്‍ ഇവിടെ ഞെക്കുക)

ഉണ്ണിത്താനാരോ തന്നാരോ...

രണ്ടുനാലുദിനം കൊണ്ടൊരുത്തനേ.. 
ഉണ്ണിത്താനാക്കുന്നതും ഭവാന്‍!!!

:)

Thursday, December 3, 2009

കൊലയാളി ഡാം

പെരിയാറേ.. മുല്ലപ്പെരിയാറേ... 
രാഷ്ട്രീയക്കളിയുടേ ബലിയാടേ.. 
ക്രാക്കുംകൊണ്ടു ലീക്കിത്തുടങ്ങ്യോരു...  
മലയാളിഡാമാണു നീ...ഇനിയൊരു, 
കൊലയാളിഡാമാകും നീ...


Monday, November 9, 2009

പഴശ്ശിരാജ

സാധാരന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു കുഴപ്പവും തോന്നാത്ത വിധത്തിലുള്ള ഒരു സിനിമയാണു പഴശ്ശിരാജ. പിന്നെ കുറേ ഞെരമ്പ് ബ്ലോഗ് നിരൂപകര്‍ പറയും പോലെ ഇച്ചിരി അങും ഇങും ഇല്ലാതെയില്ല.. അതിപ്പോ ഏത് കൊമ്പത്തെ ഹോലിവൂഡ് മൂവി ആയാലും കുറച്ചൊക്കെ ഞാനും കാണിച്ച് തരാം.. ഇക്കാലത്ത് , ഏത് ഹോലിവൂഡ് ഫിലിമിനാണ് നമ്മുടെ നിരൂപകര്‍ 5 സ്റ്റാര്‍ കൊടുക്കാറുള്ളത് ഹേ?

Wednesday, October 14, 2009

രാഹുലിന്റെ ചായകുടി

സോണിയാടെ മ്വാനേ, ചായ കുടീ
പക്ഷേങ്കിലതു നിന്റെ വീട്ടില്‍ കുടീ..
ഹോട്ടലില്‍ കേറാ...തെന്റെ കുട്ടീ...
ഇതിനകം കടകളൊരുപാടു പൂട്ടി...!


(രാഹുല്‍ ഗാന്ധി കേരളത്തിലെ ഒരു ഹോട്ടലില്‍ കയറി ചായകുടിച്ചതിന്റെ പേരില്‍ അവിടത്തെ പഞ്ചായത്ത് അധികൃതര്‍ ആ ഹോട്ടല്‍ പൂട്ടിച്ചെന്ന വാര്‍ത്തയ്ക്ക് -ദേ ദിവിടെ ഞെക്കൂ-)