സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Friday, March 6, 2009

കള്‍പ്രിറ്റ്!

കലമാന്റെ മിഴിയുള്ള കളീതത്തമ്മാ...   

(ആരായിരിയ്ക്കും കള്‍പ്രിറ്റ്? തന്ത കലമാനോ? തള്ള തത്തമ്മയോ? അതോ രണ്ടുപേരുമോ?)

Wednesday, March 4, 2009

ചവറുവീണ മണ്ണിലൂടെ...

ചവറുവീണ മണ്ണിലൂടിഴഞ്ഞുപോകും ചേരകള്‍
ചേമ്പിലയില്‍ തുളുമ്പിനില്‍ക്കും തുള്ളികള്‍ പൊഴിയ്ക്കവേ..
വത്സലേടെ പശുക്കളാ കെട്ടിയിട്ട കുറ്റിയില്‍
വട്ടം വട്ടം നടന്നുകൊണ്ട് വെള്ളം കിട്ടാതമറണ്...
വത്സലേ... വത്സലേ... പൊന്നുമോളേ, വത്സലേ...

Tuesday, March 3, 2009

കോഴിമയാര്‍ന്നോള്‍

കോഴീ കോഴിമയാര്‍ന്നോളേ-
യെന്‍ കോഴിണി നീയാണല്ലോ!
തടിച്ചുകൊഴുത്ത നിന്‍തനു തിന്നാന്‍
കടിച്ചുവലിച്ചു രസിയ്ക്കാന്‍..
കത്തും മോഹമെരിയ്ക്കുന്നേ,
കൂട്ടിലേയ്ക്കണയു നീ പെടയേ...!