സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Thursday, January 29, 2009

മാമരം കോച്ചും തണുപ്പത്ത്...

മാമരം കോച്ചും തണുപ്പത്ത്...
താഴിട്ടടച്ചൊരു മുറിയ്ക്കകത്ത് ‍..
മൂടിപ്പുതച്ചങ്ങു ചാറ്റും മാത്തൂ..
ചാറ്റുന്നതെന്തെന്നു പറഞ്ഞാട്ടേ...!


Tuesday, January 13, 2009

നേരമ്പോക്ക്

മലര്‍ന്ന് ചെരിഞ്ഞ് കമന്നുറങ്ങാന്‍ പറ്റാത്ത കാലങ്ങളീ...ല്‍..
പിറകീലെ കതകില്‍മുട്ടീ... ഞാനാ, പുഷ്പേടെ വീട്ടില്‍....ആ...
പുഷ്പേടെ വീട്ടില്‍... ആ...ആ..ആ....


(ചുമ്മാ ഒരു നേരമ്പോക്കിനാ, തെറ്റിദ്ധരിയ്ക്കരുത്...)

Friday, January 9, 2009

കരുക്കള്‍!

മമ്മത്തിസാറോരു ബ്ലോഗ് ചമച്ചൂ
മൂസ, കാസിം, ദാസന്‍ കമന്റടിച്ചൂ...
ചെമപ്പും വളിപ്പും നിറങ്ങള്‍ ചാര്‍ത്തി
ഒരു ബ്ലോഗര്‍* (അതിനിടയില്‍) കളിയ്ക്കുന്നൂ..

കമന്റാരോ മോഡറേറ്റ് ചെയ്യുന്നൂ...

ചിരിച്ചും കരഞ്ഞും ആ ബ്ലോഗില്‍ കമന്റും
വിഡ്ഡികളീ നമ്മളല്ലേ... കാണികള്‍, വിഡ്ഡികള്‍ നമ്മളല്ലേ?(മമ്മത്തിയുടേ ബ്ലോഗുമായുള്ള ചില സിമിലാരിറ്റീസ് ഒഴിവാക്കാന്‍ ഒരു വെറ്റിറന്‍ ബ്ലോഗര്‍ സ്വന്തം ബ്ലോഗിന്റെ ടെമ്പ്ലേറ്റും നിറങ്ങളും മാറ്റിയെന്ന് വാര്‍ത്താ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു! )

* പേരു ഞാന്‍ പറയൂലാ...

Wednesday, January 7, 2009

സത്യം!

വെറുമൊരു ഫ്രോഡാകും രാമലിംഗ രാജൂനേ,
"സത്യ"ത്തിലാരും* തിരിച്ചറിഞ്ഞില്ലാ....!!!

*Satyam Computers


(ജനുവരി ഏഴിനു പബ്ലീഷ് ചെയ്ത ഈ പോസ്റ്റ് അതേപടി, ഒന്‍പതാം തീയതിയിലെ കേരളകൌമുദി യില്‍ ആദ്യപേജിലെ പോക്കറ്റ് കാര്‍ട്ടൂണായി വന്നു എന്ന വാര്‍ത്ത ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.. എന്റെ പോസ്റ്റ് ഐഡിയ കട്ടതാവുമോ? ബൂലോക അലിഖിത നിയമം അനുസരിച്ച് ഞാനും കരിവാരം ആചരിയ്ക്കണോ? അതോ ഇനി ചിലപ്പോ, ആ കാര്‍ട്ടൂണിസ്റ്റിന്റെ ബുദ്ധിയിലും ചിലപ്പോ യാദൃശ്ചികമായി ഉണ്ടായ ഐഡിയ ആയിരിയ്ക്കുമോ? ഓ.. പിന്നേ.. തേങ്ങക്കൊല.. എന്തു തന്നെ ആയാലും വേണ്ടില്ല, എന്റെ ഐഡിയ കട്ടു എന്നു വിശ്വസിയ്ക്കാനാണെനിയ്ക്കിഷ്ടം.. അതാ അതിന്റെ ഒരു സുഖം, അല്ലേ? )

സ്മൈലന്‍

ഈ സ്മൈലന്‍ ചെക്കനെ കൊണ്ട് ഞാന്‍ തോറ്റു!
ലവനെ കണ്ടപ്പോ തൊട്ടവള്‍ക്ക് ലവ്വാത്രെ !!


Monday, January 5, 2009

ബ്ലോഗാനുണ്ടോ താന്‍?

ബ്ലോഗുകളില്‍ തട്ടണ് മുട്ടണ്...
മമ്മൂത്തിയ്ക്കും ഒപ്പം മുട്ടണ്...
ബ്ലോഗാനുണ്ടോ താന്‍?
ബൂലോകമെന്നു വിളിയ്ക്കണ, ലോകത്തേയ്ക്ക്
ബ്ലോഗാനുണ്ടോ താന്‍???


Sunday, January 4, 2009

ബ്ലോഗ് തുടങ്ങേട്ടാ....

ലാലേട്ടാ, വേഗം ബ്ലോഗ് തുടങ്ങേട്ടാ...
മമ്മൂത്തീ ഒന്നാന്തീ തുടങ്ങീ..ട്ടാ...
നമുക്കോനേ കടത്തീവെട്ടാം ട്ടാ
നേരം കളയാ-തുടന്‍ തുടങ്ങൂ..ട്ടാ

ഷക്കീല തുടങ്ങ്യാ, കാര്യം പോക്കാ ട്ടാ..
കമന്റാനാള്‍ക്ക് കൂലി കൊടുകാം ട്ടാ,
എന്നു പിന്നെ പറഞ്ഞാ കാര്യമില്ലാ ട്ടാ...
ടഡഡ ടഡാം ടാട്ടാ.. ടഡട ടഡാ...


:)

രണ്ടുനാലുദിനം കൊണ്ടൊരുത്തനേ...

രണ്ടുനാലുദിനം കൊണ്ടൊരുത്തനേ...
ബ്ലോഗറാക്കി മാറ്റുന്നതും ഭവാന്‍..
മലയാളി മനസ്സിലേറിയ മന്നനേ....
ബ്ലോഗിംഗ് പഠിപ്പിച്ചതും ഭവാന്‍....
ഇകൊണോമിക്സില്‍ ബിരുദമുള്ളോനേ....
ബ്ലോഗിലെന്നും പോസ്റ്റുന്നതും ഭവാന്‍ !!!‍!!!


Saturday, January 3, 2009

പൈങ്കിളി...

കോണാട്ട് പ്ലേസിലെ ഫ്ലാറ്റിലുറങ്ങണ
മാത്യൂ സാറേ പോകൂ .. മാത്യൂ സാറേ പോകൂ...
നേരം വെളുത്തതറിഞ്ഞില്ലേ... ഇനി..
ചാണം പെറുക്കാന്‍ പോകൂ.. ചാണം പെറുക്കാന്‍ പോകൂ..

സണ്‌ഡേ പെറുക്കാറില്ലെന്നോ?....
മറ്റൊരു ബ്ലോഗര്‍ പറഞ്ഞല്ലോ... !
ദില്ലീലെ മൊത്തമാ ചാണകം പെറുക്കുവാന്‍...
താമസമെന്തിനീ, മാത്യൂസേ, പൈങ്കിളീ.. ?