സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Sunday, December 21, 2008

ക്യാ കരൂം...

ജബ് തുജേ ദേഖാ തോ,
C യാദ് ആയാ... മഗര്‍
D യാദ് നഹീ ആയാ...
മേം ക്യാ കരൂം... ??
 

Wednesday, December 17, 2008

അരവണ

നീയറിഞ്ഞില്ലേ, മേലേ മാനത്ത് അയ്യപ്പടെമ്പിളു തുറക്കുന്നുണ്ട്...
അപ്പോ പിന്നേ, സുധാകരന്റേ... അരവണയോ... ഇഷ്ടം പോലെ ചിലവഴിയ്ക്കാമല്ലോ!!!

:)


കുത്തേ...

"ടാ കുത്തേ...." എന്നു വിളിച്ചാല്‍ "എന്തെഡാ കോമേ" എന്നല്ലേ തിരിച്ചു വിളിയ്ക്കണ്ടെ?
പക്ഷെ തിരിച്ചൊരു തെറിയാ അയാളു പറഞ്ഞെ...
:(

ചാറ്റു ചിരി

ഒരു കോളന്‍ ഒരു ബ്രാക്കറ്റ് ഒരു ചാറ്റുചിരിയ്ക്കായ് മനുഷ്യന്....
'ഇസ്മായിലി' ഇട്ടവരാരായാലും ബ്ലോക്കാതിരുന്നാല്‍ മതി....

Tuesday, December 16, 2008

സ്വബോധം

പൂശിത്തളരും വാസൂനും കണ്ടോ സ്വബോധം മറയുന്നൂ....
കള്ളുകുപ്പിയില്‍ നിന്നിറ്റിറ്റുവീഴും കള്ളിന്‍തുള്ളികള്‍ ഓവറായി....
ഷാപ്പുകാരനു പണിയുമായി...


(തൊഴുതുമടങ്ങും......)

വ്യാകൂള്‍

റോഡരുകിലെ വാളമ്പുളിയില്‍ കണ്ണെറിയുന്നോളേ...
ആമരത്തിന്‍ പൂന്തണലിലതു തിന്നു നില്‍ക്കുന്നോളെ...
വയറ്റിനുള്ളില്‍ പൊന്‍കുരുന്നാമൊരു വാവയുള്ളോളേ...
വ്യാകൂളുള്ള* നിനക്കായൊരു കല്ലെറിയാം ഞാനും
...


(*ഗര്‍ഭകാലത്ത്, ഗര്‍ഭിണികള്‍ക്ക് മാങ്ങയോടും പുളിയോടും ഒക്കെ തോന്നുന്ന ഒരു തരം കൊതി!)

Monday, December 15, 2008

ഒച്ച!

ഓടിപ്പോ കാറ്റേ നീ ഒച്ചവയ്ക്കാതേ....

(ഗ്യാസ് ട്രബിള്‍??)

കര്‍മ്മഫലം!

ജീവന്‍ മാത്രമേ ദൈവം തന്നിട്ടുള്ളൂ, പിന്നെല്ലാം ഓരോരുത്തരുടെ കര്‍മ്മഫലം!

അതിഭീകരശുഭകീര്‍ത്തനം

കലക്കല്‍ചേറീന്നു നീന്തിക്കയറീ,
പുഞ്ചവരമ്പത്തേ വെലിയത്തുണങ്ങീ,
കടമിഴിക്കോണുകളോ പുറത്തേയ്ക്കുതള്ളീ,
കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി,
ഒഴുകുന്നോരളങ്ങളിലൊളിയലകള്‍ ചിന്നി,
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി,
അതിഭീകര'ശുഭകീര്‍ത്തനം പാടുന്നയി, മഹിതേ,
മമ മുന്നില്‍ നിന്നു നീ മലയാളത്തവളേ...!

കുഞ്ഞാവ 1

"ചാറ്റില്‍ കെടന്ന് ബഹളം വച്ച്  കൊച്ചിനെ എണീപ്പിയ്ക്കല്ലേടാ പിള്ളാരേ... വാവ ഉറങ്ങാണ് ട്ടാ"

Saturday, December 13, 2008

മാരണകേസ്സ് 3

സേയ്‌ഫി സേയ്‌ഫി കൊല്ലം പതിനാറുകഴിഞില്ലേ സെഫിമാഡം, ഇനി കുറച്ചുനാളത്തേയ്ക്ക് അഴിയ്ക്കുള്ളില്‍ 'പരിപൂര്‍ണ്ണ സുരക്ഷിതത്വം' ആവട്ടെ!

Friday, December 12, 2008

മാരണകേസ്സ് 2

ഇങ്ങനെ കോട്ടൂരി കോട്ടൂരി അച്ചനൊരു അച്ചനായേനേലോ അച്ചോ!!!!

മാരണകേസ്സ് 1

നാട്ടുകാര് 'കോട്ടൂരച്ചോ... കോട്ടൂരച്ചോ..' എന്ന് വിളിച്ചൂന്ന് കരുതി, അച്ചനത് ഊരാന്‍ പാടുണ്ടായിരുന്നച്ചോ??

:)

Monday, December 8, 2008

തലവേദന

വിസിബിലിറ്റി തലവേദനയാണുണ്ണീ, ഇന്‍-
വിസിബിലിറ്റിയല്ലോ സുഖപ്രദം!

Monday, December 1, 2008

മൂന്നല്ല, നാലു പൂക്കള്‍...

കഴിഞ്ഞ നവംബര്‍ 26ന് ഉച്ചയോടെ ദൈവാനുഗ്രഹവുമായി ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുവാവ പറന്നുവന്നു. അതെ, ഒരു സിസേറിയന്‍ ഓപറേഷനിലൂടെ മിനി പൊന്നൂസിന്റെ അതേ മുഖച്ഛായയുള്ള ഒരു കുഞ്ഞനിയത്തിയെ പൊന്നൂസിനു കൊടുത്തിരിയ്ക്കുന്നു... അപ്പോള്‍ ഇനിമുതല്‍ ഞങ്ങള്‍ മൂന്നല്ല, നാലാണ്..
:)