സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Friday, November 14, 2008

കോന്നിലം ഇഫക്റ്റ്!

കോന്നിലം പാടത്തേ, വാറ്റൊന്നും വന്നില്ലേ..?
കുറുമാരന്‍ പോസ്റ്റുമെന്ന് ചൊല്ലീല്ലേ...?
തീര്‍ക്കൂന്ന് പറഞ്ഞിട്ടും പോസ്റ്റൊന്നും കണ്ടില്ലാ
ഗള്‍ഫിലാ കോര ഇന്നും ഉറങ്ങീല്ലേ...?
മധുമാസ രാവിന്‍ വെണ്‍ചന്ദ്രനാ-“യുത്തമന്‍“
അരികത്തു നിന്നിട്ടും നീ കണ്ടില്ലേ....?!!!!

[എങനെ കാണും?.. പൊഹയല്ലേ പൊഹ!]

Thursday, November 13, 2008

ജിമിക്ക് ജിമിക്ക് ദേവകി

ജിമിക്ക് ജിമിക്ക് ദേവകി
ബ്ലോഗില്‍ പോസ്റ്റാന്‍ പോയപ്പൊ
ജി-ടാക്കില്‍ നിന്നൊ‘രുഡായിപ്പന്‍‘
സ്മൈലിയിട്ടു കാണിച്ചു!!!


:)

(യേയ്.. ഞാനല്ലെന്ന്...)

Wednesday, November 12, 2008

ആരാധകരുടെ റിക്വസ്റ്റ്!

ഓ മൈ ഫ്രണ്ട് സുമേശാ...
തും ഖാനാ റോജ് സമോസാ...
ഹര്‍ദിന്‍ സ്റ്റാറ്റസ്സ് മെസ്സേജില്‍...
ഫിര്‍ പോസ്റ്റൂ തേരാ തമാശാ...

Tuesday, November 11, 2008

ബൂലോഗ ബലിമൃഗങ്ങള്‍

ഒരിടത്തു കമന്റണം ഒരിടത്തു പേസ്റ്റണം
ജി-മെയില്‍ ചാറ്റൊരു ഭാരം... (ഒരിടത്തു...)
മുഖമറിയാതെ, ചാറ്റുമായ് നടക്കും
ബൂലോഗ ബലി മൃഗങ്ങള്‍ നമ്മള്‍
ബൂലോഗ ബലി മൃഗങ്ങള്‍... (ഒരിടത്തു...)

ഈ ചാറ്റിംഗ് തുടങ്ങിയതെവിടേ നിന്നോ
ഇതിനൊരവസാനമില്ലയെന്നോ.. (ഈ ചാറ്റിംഗ്...)
ബ്ലോഗിംഗെന്നവസാനനിമിഷം വരെ..
മനുഷ്യബന്ധങ്ങള്‍, പാര വരെ (ബ്ലോഗിംഗ്...)
ഒരു പാര
വരെ ‍... (ഒരിടത്തു...)

പണ്ടെന്റെ ബ്ലോഗില്‍ "നിര്‍ത്തിനെടാ-ന്നൊരു"
കള്ള കമന്റ് ഇട്ടതാര്? (പണ്ടെന്റെ...)
കണ്ടാല്‍ ചിരിയ്ക്കുന്ന, കൂട്ടുകാരോ
കുതികാല്‍ വെട്ടുന്ന, ബൂലോഗരോ (കണ്ടാല്‍...)(ഒരിടത്തു...)

ഈ ബ്ലോഗില്‍ കിടക്കുന്ന ഉണക്ക കമന്റ്..
ഇതു വഴി പോയവര്‍ തന്‍ "രോദനങ്ങള്‍"
അഗ്രിയാം മറുമൊഴി കമന്റുകളില്‍
അനോണിതന്‍ പേരുകള്‍ നിറഞ്ഞുവരും...
അവര്‍, പെരുത്തു വരും... (ഒരിടത്തു...)


(ഇതിന്റെ ഒറിജിനല്‍ ട്യൂണില്‍ വായിയ്ക്കണേ...)
;)

മുങ്ങാംകുഴി ! (അഡള്‍ട്ട്സ് ഓണ്‌ലി)

ആറാട്ടുകടവിങ്കല്‍, തലയ്ക്കൊപ്പം ചെളിയ്ക്കുള്ളില്‍
പേരാറ്റില്‍ സിയാദ് മുങ്ങാംകുഴിയിട്ടല്ലോ..


(ആ പടം നോക്ക്യേ..തല പൂണ്ടുപോയിട്ടുണ്ടാവൂന്ന് ഒറപ്പ്..)

പവര്‍ കട്ട്!

അയ്യൊ.. എന്റമ്മച്ചിയേ....ഓടീവരണേ...
എന്റെ കണ്ണു പീച്ചായേ.... ഹാ... അയ്യോ..
ഞാനെനി എന്നാ ചെയ്യുവേ...
.

(അത് ജഗതി അണ്ണന്റെ ഡയലോഗല്ല... നവി മുംബൈയില്‍ 4 മണിക്കൂറാ ഇപ്പൊ പവര്‍കട്ട്.)

Monday, November 10, 2008

ഹാക്കിംഗ്


ലോഗിന്‍ ചെയ്യുന്ന കുഞ്ഞിരാമാ, നിന്‍
പാസ്സ്‌വേര്‍ഡൊന്നെന്നെ കാട്ടൂലേ..?
സ്റ്റാറുകളേന്താണാ കാണുന്നേ, നിന്‍
പുന്നാരമോളുടെ ജന്മനാളോ??

Sunday, November 9, 2008

രാഷ്ട്രീയവത്കൃതം


കാണുക, കാണുക, മാലോരെ
ബൂലോകരിരിപ്പൂ ജി-ടാക്കില്‍!!
ഇടത്*, ലീഗ്* നിറങ്ങള്‍ ചാര്‍ത്തി
ഇടയിലൊരിത്തിരി ബിജെപീം*!!


(ജി-ടാകിലെ ചുവപ്പ്, പച്ച, ഓറഞ്ച് സ്റ്റാറ്റസ്സ് ബട്ടനുകള്‍)

Saturday, November 8, 2008

മോര്‍ഫിംഗ്

ഒന്നാം ഫോട്ടൊയതൊന്നെടുക്കേണ്ടേ
അതിലുള്ള തല വെട്ടി തല വെട്ടിമാറ്റേണ്ടെ
രണ്ടാം ഫോട്ടൊയതൊന്നെടുക്കേണ്ടേ
അതിലാ തല ഒട്ടി തല ഒട്ടിചേര്‍ക്കേണ്ടെ!
 

ദഹനക്കേട്!

കഴിച്ചതില്‍പാതി ദഹിയ്ക്കാതെ പോയി
ദഹിച്ചതില്‍പാതി സുഖമമായും പോയി !

Friday, November 7, 2008

മോഹം...

സ്റ്റാറ്റസ്സ് മെസ്സേജസില്‍ പോസ്റ്റ്മഴ ചൊരിയും
നാര്‍ഡ്നാഹ്ക് ഹ്സെമുസ് കുമാരാ...
നിന്‍ ബ്ലോഗ് ലോകത്തെ, കമന്റടിക്കാരിയായ്
വന്നു നില്‍ക്കാനൊരു മോഹം...


(എന്നാരെങ്കിലും വന്ന് പറഞ്ഞിരുന്നെങ്കില്‍....!!)

Thursday, November 6, 2008

ഇന്‌വിസിബിലിറ്റി

ഒളിച്ചിരിയ്ക്കാന്‍ ജി-ടാക്കോരോപ്‌ഷന്‍ ഒരുക്കിതന്നില്ലാ..
മറഞ്ഞിരിയ്ക്കാന്‍, ചാറ്റുചെയ്യാന്‍, ജി-മെയില്‍ തന്നെവേണ്ടേ?
ഇന്നും ജിമെയില്‍ തന്നെവേണ്ടേ...!

വാറ്റ് എ ലൈഫ്!

വാറ്റ്, ഈറ്റ്, ചാറ്റ്, ഒപ്പമൊരു സ്പെഷ്യല്‍ മേറ്റ്...

വാഹ്.. വാറ്റ് എ ലൈഫ്!
 

താമരമാല

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍...എന്റെ വിരുന്നുകാരന്‍..

ബരൂല്ലാടീ, ബരൂല്ലാ.. ഓന്‍ ബിവരൊള്ളോനാ...
ഒരു സാനം വേഡിക്കാന്‍ പോണതേയ്.. കോപ്പ് വേടിക്കാണ്ടാ കേട്!!!

Wednesday, November 5, 2008

പഞ്ചാര


നാലുറുമ്പിന്‍ നടുവിലുള്ള പഞ്ചസാരയാകാം...
നാണിയു
റുമ്പ് നാളെ നുണയും മധുരതരിയുമാവാം
കാലിലല്ലാതെ ഇഴയുവാന്‍, കടികളേറ്റുവാങ്ങുവാന്‍
എത്രനേരമാ അടുക്കളത്തറയില്‍ ഞാന്‍ കിടന്നുവെന്നോ?

Tuesday, November 4, 2008

വികസനം

ഊതിയാല്‍ വീര്‍ക്കുന്ന ബലൂണാണ് വികസനം.

കൈനോട്ടം

ഞാന്‍: കാക്കക്കുയിലേ ചൊല്ലൂ, കൈനോക്കാനറിയാമോ?
കാക്കക്കുയില്‍: അതിനെനിയ്ക്കെവിടാഡാ പൊട്ടാ കൈ...?


Monday, November 3, 2008

പേടി

ചെറുപ്പത്തില്‍ ക്വസ്റ്റ്യന്‍മാര്‍ക്കിനെയായിരുന്നു പേടി!
ജീവിതം ഇത്രത്തോളമായപ്പോള്‍ 'കോമ'യെയും!


Sunday, November 2, 2008

ഇന്ത്യന്‍ ക്രിക്കറ്റ് ഗ്രൂപ് ഫോട്ടൊ

ഒറ്റരാത്രികൊണ്ട് കാമറകള്‍ ഗാംഗുലിയില്‍ നിന്നും കുംബ്ലേയിലേക്ക്...


:)
ഇതു കുംബ്ലേ

:'(
ഇതു അമ്പരപ്പും സങ്കടവും കലര്‍ന്ന ഗാംഗുലി

¿:(
ഇത് പൊല്ലാപ്പായല്ലൊ എന്നും കരുതി തലയി കൈ വച്ചു നില്‍ക്കുന്ന ദ്രാവിഡ്

;P
ഇത് അടുത്ത കാലത്തൊന്നും ഇങ്ങോട്ടാരും നോക്കേണ്ട എന്നും പറഞ്ഞ് നില്ക്കുന്ന സച്ചിന്‍

B-)
ഇത് എന്തുകൊണ്ടും ഭാഗ്യവാനും സന്തുഷ്ടനുമായ ധോണി

:-|
ഇത് മേല്‍ പറഞ്ഞതെല്ലാം കണ്ട് യാതൊരു പ്രതികരണവുമില്ലാതെ നില്‍ക്കുന്ന ഞാന്‍


Saturday, November 1, 2008

കേരളപ്പിറവി

മാമാ., ഈസ് ടുഡേ ഈസ് കെരേലാ പിരാവി ഡേ (Kerala Piravi Day) ... ?

മാമന്‍ ആത്മഗതം (ഇങ്ങനെ മലയാളം പറഞ്ഞാ, ഇന്നുമാത്രമല്ലഡാ മോനേ, എന്നും കേരളം പിരാവുന്ന ദിവസമായിരിയ്ക്കും!!)