സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്‍ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്... --ഗുരു ഹെസ്മൂസ്

Saturday, July 12, 2008

ബലിച്ചോറ്

ബലിച്ചോറുരുട്ടി വച്ച് നനഞ്ഞ കൈയ്യുകൊട്ടി അവര്‍ വിളിയ്ക്കും..
വന്നാ കൊക്കുകൊണ്ടിതിലൊരു പങ്കുപറ്റെന്ന് മനസ്സുരുകികേഴും...

[ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്കുകള്‍ ജിടാക്കില്‍ കട് പേസ്റ്റ് ചെയ്യുന്നവരെപ്പോലെ..]

ബാറ് ബാറ്‌ ഞെക്കൂ..

ബാറ് ബാറ്‌ ഞെക്കൂ.. ഹസാറ്‌ ബാറ്‌ ഞെക്കൂ..
ഞെക്കിനോക്കാനുള്ളതാണു ഹമാരാ ആഡുകള്‍..
ഹരി ഓം... ഹരി ഓം..

Thursday, July 10, 2008

ആഡ് സെന്‍സില്‍ നീ ഞെക്കുന്ന കാഴ്ച

ആഡ് സെന്‍സില്‍ നീ ഞെക്കുന്ന കാഴ്ച കാണാനിന്നും മനസ്സ് കൊതിയ്ക്കാറുണ്ടെന്നും...
ഡോളര്‍ ചെക്കതു വാങുവാന്‍, ഒപ്പിട്ടു കൊടുക്കുവാന്‍ ഞാനും കൊതിയ്ക്കാറുണ്ടെന്നും...
 
hi hi...
 
(enne angad kollu...)

Wednesday, July 9, 2008

പാരപോസ്റ്റ്

നിങ്ങളുടെ ബ്ലോഗിലൊക്കെ എന്തു പോസ്റ്റ് ആണെഡോ?
ഞങ്ങളുടെ ബ്ലോഗീലൊക്കെ പാര പോസ്റ്റ് ആണെഡോ..
പാരപോസ്റ്റ് എങ്ങിനെ പിന്നെങിനെ പിന്നെങിനെ?
പാരപോസ്റ്റ് ദിങ്ങനെ പിന്നങനെ പിന്നിങിനെ...!!!!

പൂങ്കുയിലേ പെണ്ണാളേ...

ബൂലോകത്തൊരു ബ്ലോഗുണ്ട്...
ബ്ലോഗിലു പുതിയൊരു പോസ്റ്റുണ്ട്...
ആ പോസ്റ്റിനായൊരു കമന്റു തരൂ,
പൂങ്കുയിലേ പെണ്ണാളേ, പൂങ്കുയിലേ പെണ്ണാളേ...

കേരള്‍സ് സ്പെഷ്യല്‍ - 7

എന്തായിരുന്നു, എല്ലാ ആഴ്ചയും ഓരോ പോസ്റ്റ്... അവസാനം കേരള്‍സ്കാര്
പൊക്യോണ്ട് പോയപ്പൊ ഇങ്ങനെ വലിയവായില്‍ മോങ്ങുന്നതു കൊണ്ട് വല്ല
കാര്യമുണ്ടോ? അല്ല അറിയാന്‍ മേലാഞ്ഞിട്ട് ച്വാദിയ്ക്കുവാ .. യിപ്പ
പോയില്ലെ എല്ലാം... ഇതെല്ലാം മുന്നില്‍കണ്ടുകൊണ്ടാ ഞാന്‍ തുരുതുരാ
പോസ്റ്റാതെ വല്ല 6 മാസത്തിലൊരിക്കലൊക്കെ പോസ്റ്റുന്നത്, അല്ലാതെ നിങ്ങള്‍
കരുതുന്നതുപോലെ ആശയദാരിദ്ര്യമൊന്നുമല്ല...

കരിവാരം സ്പെഷ്യല്‍ -6

കറുത്ത മൌസ്, കറുത്ത മോണിറ്റര്‍, കറുത്ത കീബോര്‍ഡ്, കറുത്ത കൂളിംഗ്
ഗ്ലാസ്, കറുത്ത ഷര്‍ട്ട്, കറുത്ത പാന്റ്, കറുത്ത ചഡ്ഡി, കറുത്ത ഷൂ,
കറുത്ത സോക്സ്, കറുത്ത ബെല്‍റ്റ്, കറുത്ത കുറി... എന്റെ കറുത്തമ്മേ,
നിനക്കുവേണ്ടി പരിക്കുട്ടിയെന്ന പേരുപോലും ഞാന്‍ കരിക്കുട്ടിയെന്നാക്കി
മാറ്റി കരിവാരത്തില്‍ പങ്കുചേരുന്നു!!!!

കരിവാരം സ്പെഷ്യല്‍ - 5

....ബൂലോഗപടവുകള്‍ കയറി
കേരള്‍സ്പട പാറി വരുന്നു,
'കറുത്ത'പെണ്ണേ കരിങ്കുഴലീ,
ബ്ലോഗെരിക്കില്‍ വിടര്‍ന്ന പെണ്ണേ,
പോസ്റ്റുകട്ട സൈറ്റു തീണ്ടാന്‍
നീയുണരൂ നീയുണരൂ....

കരിവാരം സ്പെഷ്യല്‍-4

പാണ്ടിപ്പട എന്ന സിനിമയ്ക്ക് അങനെ പേരിട്ട് തമിഴരെ അപമാനിച്ചതിന് ആ
സിനിമയുടെ സംവിധായകനെയും നിര്‍മാതാവിനേയും തൂക്കിലേറ്റണമെന്ന് തമിഴ്
പ്രതിനിധികളായ കേരള്‍സ് അവരുടെ സൈറ്റില്‍ ആഹ്വാനം ചെയ്തു!

കരിവാരം സ്പെഷ്യല്‍-3

തള്ളക്കോഴി പറഞ്ഞുതുടങ്ങീ,
കൊക്കൊ കൊക്കക്ക കോ...
കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍
ബ്ലോഗിലെ പോസ്റ്റെല്ലാം കേരള്‍സ-
ടിച്ചോണ്ട് പോവുമ്പോള്‍......
ബ്ലോഗെന്തെന്നറിയാത്ത കുഞ്ഞിനും തെറ്റീ,
താളം അമ്മതന്‍ ഗദ്ഗദം കേള്‍ക്കെ!!!!

കരിവാരം സ്പെഷ്യല്‍-2

അങ്ങേലെ ബ്ലോഗീന്നും കട്ടോഡീ? നമ്മളും പോയൊന്നറിയേണ്ടെ... പോസ്റ്റുകള്‍
മോട്ടിക്കാന്‍ വന്നവന് മെയിലുകള്‍ പലവുരു അയച്ചോഡീ??

കരിവാരം സ്പെഷ്യല്‍-1

".....സെന്‍പാണ്ടിചീമയിലെ തേരോഡും വീഥിയിലെ..." ഡ്വാ‍യ്, യാരെഡാ അങ്കെ,
യെന്നാ ശൊന്നേ, പാണ്ടിയാ, യാരെഡാ പാണ്ടി????

നിങ്ങളോര്‍ക്കുക

നിങ്ങളോര്‍ക്കുകാ.... നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ ബ്ലോഗറായെന്ന്??

അനോണി

കര്‍മ്മഫലത്തിലുള്ള ആസക്തി ഉപേക്ഷിച്ചവനും, താന്‍ കര്‍ത്താവാണെന്നു സിദ്ധാന്തിക്കാന്‍ ശ്രമിക്കാത്തവനും, ചെയ്യാന്‍ തുടങ്ങിയ കാര്യം ദൃഢനിശ്ചയത്തോടും ഉത്സാഹത്തോടും ചെയ്യുന്ന സ്വഭാവത്തോടു കൂടിയവനും, പ്രയോജനമുണ്ടായാലും ഇല്ലെങ്കിലും മനസ്സിളകാത്തവനുമായ കര്‍ത്താവ്‌ അനോണി എന്ന്‌ പറയപ്പെടുന്നു.

(പാര്‍ത്ഥന്‍ മാഷുടെ വരികള്‍ കടം കൊണ്ടതാണേ... അനോണി എന്നുള്ളിടത്ത്, സാത്വികന്‍ എന്നായിരുന്നു.. ഞാനത് ചോദിയ്ക്കാതെ മാറ്റി.. ഇനി അതിന്റെ പാര്‍സല്‍ എപ്പഴാണാവോ വരിക.. ആ അതെ ഇടി തന്നേ ന്നാ പറഞ്ഞത് )

കരിവാരം സപ്പോര്‍ട്ട്

കരിവാരം ആഘോഷിയ്ക്കാന്‍ കരികിട്ടാണ്ടായപ്പോ രണ്ട് ബാറ്ററി
കുത്തിപ്പൊട്ടിച്ച് കരിയെടുത്തു ദേഹത്ത് തേച്ചതാ... കോപ്പ് ഇപ്പൊ
പോണൂല്യല്ലോ...

പുലയാട്ടിനില്‍ക്കുന്നോ കേരള്‍സേ??

ഒരു കുടം താറുണ്ട്, ഒരു കുറ്റിച്ചൂലുണ്ട്,
പെരുവാ നിറയെ തെറിയുമുണ്ട്,
ബൂലോക ഉമ്മറത്തെത്തി ഞാന്‍ നില്‍കവേ,
പുലയാട്ടിനില്‍ക്കുന്നോ കേരള്‍സേ??

(ഇത് കേരള്‍സ്കാരോട് തുടക്കത്തില്‍ ചോദിച്ചതാ..:)

കേരള്‍സിന്റെ അവസാനപ്രതികരണം

കണ്ടെന്റു കട്ടതു നേരാണേ തങ്കമണീ,
നീയെന്നെ തല്ലല്ലെ കൊല്ലല്ലെ തങ്കമണീ,
കറികളുണ്ടാക്കുന്നാ കൈയ്യുകൊണ്ടീ,
കരണത്തടിയ്ക്കല്ലെയെന്നുടെ തങ്കമണീ....
കരിവാരമെന്നുള്ള പേരുപറഞ്ഞീ,
കേരള്‍സിന്‍ മാനേഴ്സു കളയല്ലെ നീ..
മെയിലയച്ചോനേം ഞങ്ങളു തട്ടി പെണ്ണേ,
മലയാളം സെക്ഷനും പൂട്ടി പെണ്ണേ,
ഇനിയെന്താണ് വേണ്ടേന്ന് പറഞ്ഞീടേണം,
വൈകാതെ കുറിയറായി എത്തിച്ചോളാം..

(കേരള്‍സിന്റെ അവസാനപ്രതികരണം കണ്ടപ്പോള്‍ ചുമ്മാ ഒരു സ്റ്റാറ്റസ്സ്
ഇട്ടാതാ.. ഇത് ഒരു പാരഡിയായി മത്രം കണ്ടാല്‍ മതി :)

ജി-ടാക്ക് ശാന്ത!

ജി-റ്റാക്ക് വിന്‍ഡോയുടെ നീണ്ട അറ്റത്ത്, ഒന്നും ചെയ്യാനില്ലാതെ
ഐഡിലായിരിയ്ക്കുന്ന ചാറ്റുകാരെ ഞാന്‍ കണ്ടു... തലപൊക്കി കുശലം
ചോദിയ്ക്കാനവര്‍ മറന്നുപോയിരിയ്ക്കുന്നു... വരുന്ന വഴിയ്ക്ക് മറുമൊഴിയുടെ
നിലച്ച പ്രവാഹത്തില്‍ കവിതകളും ലേഖനങ്ങളുമായി ബ്ലോഗികള്‍
തിങ്ങിക്കൂടിയിരിയ്ക്കുന്നു.. തനിയ്ക്കു കമന്റു കിട്ടാത്തതിനു കാരണം
മറ്റവനാണെന്നു ധരിയ്ക്കുന്നവര്‍.. അന്യോന്യം പുലഭ്യം പറയുകയും
പുലയാട്ടുകയും ചെയ്യുന്നു, ചീത്തപറഞ്ഞ് ചുമയ്ക്കും. ചുമച്ച് ചീത്തപറയും.
ചുമയും ചീത്തയും തൊണ്ടയില്‍ കുരുങ്ങി വീര്‍പ്പുമുട്ടുമ്പോള്‍ തലയ്ക്കു
കൈയ്യുംകൊടുത്ത് നിലത്ത് കുത്തിയിരിയ്ക്കും.

(കടമ്മനിട്ടയുടെ വരികള്‍ ഉപയോഗിച്ചതിന് ആരും എന്നെ ഇടിയ്ക്കല്ലേ...എന്റെ
ഏറ്റവും പ്രിയപ്പെട്ട കവിയാണദ്ദേഹം)

നിലാ തന്‍ പൂങ്കോയില്‍...

നിലാ തന്‍ പൂങ്കോയില്‍, നിശാപൂവിന്‍ പൂമണം...
കിനാവേ ഉന്‍ തേന്മാവില്‍ രാക്കുയില്‍ പാടിയതോ...
നിലാ തന്‍ പൂങ്കോയില്‍.... '

ചിന്നമാമാ.. ചിന്നമാമാ.'... 'യാരങ്കേ..'

നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം.. ഒരു തമിള്‍ വിവര്‍ത്തനശ്രമം...

(എനിയ്ക്ക് തമിള്‍ ഒട്ടുമേ തെറിയാത്.. )

വീണ്ടും ആഡ് സെന്‍സിനായി ഒരു പാരഡി..

എന്റെ ബ്ലോഗിലെ, ആഡ് സെന്‍സിലെ, കിണുക്കന്‍ ഞെക്കുകാരാ...
ഞെക്കുകള്‍ക്കായ് ഗൂഗിള്‍തരുന്നൊരാ ഡോളറൊന്നു വേണ്ടെ..
ഡോളറൊന്നു വേണ്ടേ.. എന്റെ ഞെക്കുകാരാ.. ബൂലോകഞെക്കുകാരാ...

(എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ....വീണ്ടും ആഡ് സെന്‍സിനായി ഒരു പാരഡി..)

:)

പനമ്പിള്ളി ഓര്‍മ്മകള്‍

പനമ്പിള്ളി കോളേജിന്റടുത്ത് ചായക്കട നടത്തിയിരുന്ന സുബ്രേട്ടന്റെ
കിച്ചനില്‍ കേറി കുഴച്ചുവച്ച പൊറോട്ടമാവില്‍ ചൂണ്ടുവിരല്‍ കുത്തി
'വൈശാലി' നായികയുടെ വയറുണ്ടാക്കിയിരുന്നത് ഇപ്പൊഴെന്താണാവോ ഓര്‍മ്മ
വരണേന്നാ എനിക്ക് മനസ്സിലാവാത്തത്?

(ഹ ഹ ഹ.. ചുമ്മാ..)

ഓം ശാന്തി:

അഹിംസാ സത്യ അസ്ഥീയ:,
ബ്രഹ്മചര്യ അസംഗ്രഹ:,
സര്‍വ്വധര്‍മ്മ സമാനത്വ:
സ്വദേശി സ്പര്‍ശഭാവനാ:
ദിനം പ്രതി വൃതനിഷ്ടാ സേ
യഹ് ദശസേവ്യ ഹേ: ...
ഓം ശാന്തി: ശാന്തി: ശാന്തി: ഹീ...

വേദ്ച്ഛി വിദ്യാലയത്തിലെ രാത്രിസമയ പ്രാര്‍ത്ഥനയുടെ അവസാനവരികള്‍

ഓ എന്‍ വി പറയാതിരുന്നത്...

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന പുഴയോരത്തോടുവാന്‍ മോഹം..
ചെറുനൂലു പിണച്ചൊരെന്‍ പട്ടത്തെയൊന്നൂടെ ഉയരെപ്പറത്തുവാന്‍ മോഹം...

(വെറുതെ 2 വരികള്‍.. ഒത്തു പിടിച്ചാല്‍ ഇതും ഒരു വലിയ കവിതയാകുമല്ലെ..)

ബേഖരാര്‍ കര്‍കേ ഹമേന്‍...

ബേഖരാര്‍ കര്‍കേ ഹമേന്‍ യൂം ന ജായിയേ..
ആപ്കൊ ഹമാരി കസം ക്ലിക്ക് ദീജിയേ.
ദേഖിയേ വോ സൈഡിലുള്ള ലിങ്കുകള്‍..
മൌസ് സേ മധുരമായി ക്ലിക്കിയേ...

ആഡ് സെന്‍സില്‍ ഞെക്കാന്‍ അഭ്യര്‍ത്ഥന..